റീനി മമ്പലം
ചിപ്പി
പ്രണയത്തിന്റെ പാരമ്യതയില്‍ അവര്‍ കടപ്പുറത്തിരുന്നു. ഒടുങ്ങാത്ത അഭിലാഷം പോലെ അവര്‍ക്ക് മുന്നില്‍ തിരയടിച്ചുകൊണ്ടിരുന്നു. ഒരു ജന്മം മുഴുവന്‍ കാലില്‍ വീണുകെട്ടിപ്പിടിച്ചിട്ടും, പ്രലോഭിപ്പിച്ചിട്ടും കൂടെ വരുവാന്‍ വിസമ്മതിക്കുന്ന തീരം. പ്രണയനൈരാശ്യത്താല്‍ കടല്‍ ഇപ്പോള്‍ ഗര്‍ജ്ജിക്കുകയാണ്. വലിയൊരു തിര അവരുടെ മുന്നില്‍ ഉരുണ്ട് മറിഞ്ഞു. കടലിന്റെ അഗാധതയെ അവള്‍ ഭയന്നു. 'നിനക്ക് ഇഷ്ടപ്പെട്ട സിനിമയേത്'? അവന്‍ ചോദിച്ചു. അവള്‍ക്ക് ചിന്തിക്കേണ്ടി വന്നില്ല. 'ചെമ്മീന്‍. കറുത്തമ്മയും പരീക്കുട്ടിയും അനശ്വര പ്രേമ...