റീജ.വി
അമ്മയ്‌ക്ക്
ലളിതാംബിക അന്തർജ്ജനം പ്രിയപ്പെട്ട മകനേ എന്നു സംബോധന ചെയ്‌ത് അയച്ച കത്തിനെ അനുസ്‌മരിച്ചുകൊണ്ട് തുടങ്ങുന്ന ‘അമ്മയ്‌ക്ക്’ സ്വന്തം അമ്മയെക്കുറിച്ചുളള ഓർമ്മകളാണ്. ‘അമരകോശം’ വരെ പഠിച്ചിട്ടും ഒരിക്കലും കത്തെഴുതിയിട്ടില്ലാത്ത അമ്മയാണ് എം.ടിയുടെ സ്വന്തം അമ്മ. അവർ കത്തുകളെല്ലാം എം.ടിയെ കൊണ്ടാണ് എഴുതിച്ചിരുന്നത്. ഇത് എം.ടിയുടെ എഴുത്തിലേയ്‌ക്കുളള ബാലപാഠങ്ങളായി കാണാം. ലളിതാംബിക അന്തർജ്ജനം അയച്ച കത്ത് നഷ്‌ടപ്പെട്ടു പോയതിലുളള ദുഃഖവും അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നുണ്ട്. 1953 ജനുവരിയിൽ ക്യാൻസർ ബാധിതയാ...