റീജ പനക്കാട്
ഇത്തിള്‍ക്കണ്ണി
ഞാന്‍ ഇത്തിള്‍ക്കണ്ണിപറക്ക മുറ്റിയിട്ടുംപറക്കാന്‍കഴിയാതെബന്ധിക്കപ്പെട്ടവള്‍.കടപ്പാടുകളാല്‍ശിരസ്സു കുനിഞ്ഞേനിന്നവള്‍.മറ്റൊരാളാല്‍മാത്രംജീവിക്കാന്‍വിധിക്കപെട്ടവള്‍ഞാന്‍ഇത്തിള്‍ക്കണ്ണി Generated from archived content: poem2_nov15_13.html Author: reeja_mukundan
കാലത്തോടൊപ്പം
ഉമ്മറത്തു ചാരു കസേരയിലിരുന്ന്അച്ഛന്‍ ചവച്ചുതുപ്പിയതത്രയുംജീവിതമായിരുന്നു. പടിഞ്ഞാറ്റയില്‍ എണ്ണ വറ്റിയ വിളക്കിന്‍ മുന്നില്‍ അമ്മകണ്ണീരില്‍ ഭാണ്ഡമിറക്കി. അത്താഴ പട്ടിണി അന്വഷിക്കാന്‍ഭയന്നവള്‍ പടിവാതില്‍കൊട്ടിയടച്ചു. അച്ഛന്റെ ഒട്ടിയ വയറില്‍-കിടന്നു പൂണൂല്‍ കാലത്തിനു നേരെപല്ലിളിക്കുന്നു... പുകഞ്ഞു തീര്‍ന്ന കരിക്കട്ടകൊണ്ടുഅവള്‍ വരച്ച ചിത്രങ്ങള്‍ക്ക് അവളിലേക്കുദൂരം കൂടുന്നുണ്ടായിരുന്നു. Generated from archived content: poem2_july20_12.html Author: reeja_mukundan
ജീവിതചക്രം
ഞാന്‍, നിന്നെ പ്രണയിച്ചിരുന്നു...നീ എന്നേയും....ജന്മങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുംചികഞ്ഞപ്പോള്‍.... കരഞ്ഞുകരഞ്ഞു കൊണ്ടേ..... വിടപറഞ്ഞു.പൊരുത്തമന്വേഷിച്ചു വീണ്ടും ജീവിതയാത്ര.. ഇടയ്ക്കെവിടെയോ വച്ചു കണ്ടുമുട്ടുമ്പോള്‍നീ ഒരു ഭാര്യയായിരുന്നു.ഞാന്‍ ഒരു ഭര്‍ത്താവും.അന്നു നമ്മള്‍ പുഞ്ചിരിച്ചുഓര്‍മ്മകള്‍ മങ്ങാത്ത ചുണ്ടുകളോടെ.... വീണ്ടും കാണുമ്പോള്‍നീ ഒരു അമ്മയായിരുന്നു.ഞാന്‍ ഒരച്ഛനും.അന്നും നമ്മള്‍ പുഞ്ചിരിച്ചുപ്രണയം മങ്ങാത്ത ചുണ്ടോടെ... പിന്നെ കണ്ടുമുട്ടുമ്പോഴേക്കുംനീ വിധവയായിരുന്നുഞാന്‍ വിഭാര്യനുംപ്...
യാത്ര
പതിവിലേറെ ഇരുട്ടു വ്യാപിച്ചിരിക്കുന്നു. അവൾ വാച്ചിലേക്ക് നോക്കി സമയം ആറുമണി കഴിഞ്ഞിരിക്കുന്നു. തുലാമാസമായതിനാൽ വൈകുന്നേരങ്ങളിൽ ആകാശം വെടികെട്ടുകൾ നടത്തുക പതിവായിരുന്നു. അതുകൊണ്ടാവാം ഇരുട്ട് സമയത്തെ മറച്ചത്. ഈ സമയത്തുള്ള തന്റെ യാത്ര തുടങ്ങിയിട്ട് വർഷങ്ങളെത്രയോ ആയെന്ന് അവൾ ഓർത്തു. സൂര്യൻ മയങ്ങാനായി ചക്രവാളങ്ങളിലേക്ക് മറയുന്നതും, മേഘങ്ങൾ ആകാശത്ത് തീർക്കുന്ന വിചിത്ര രൂപങ്ങളെയുമൊക്കെ (ആനയുടെയും ഒട്ടകത്തിന്റെയുമൊക്കെയായി മേഘങ്ങളെ അവൾ കണ്ടിരുന്നു) കണ്ടുകൊണ്ടുള്ള യാത്ര ഒരിക്കലും അവളെ മടുപ്പി...