റഈസ് ആർ.എസ്.
ക്ഷണിക്കപ്പെട്ട വികൃതി
രണ്ട് പടവലങ്ങയും കയ്യിലേന്തി വീരയോദ്ധാവിന്റെ പ്രൗഢിയോടെ ബദ്ധശത്രുവായ ഇസ്‌മായീലിന്റെ സൈക്കിളിനു പിറകിലിരുന്നായിരുന്നു ഇന്ന് ഓമന മുക്താർ സ്‌കൂളിൽനിന്നും വീട്ടിലെത്തിയത്. വീട്ടിലെത്തി സഹിക്കവയ്യാത്ത വിശപ്പുമായി വരാന്തയിൽ അവൻ ഇരുന്നു. വിശപ്പ് അവനെ ക്രൂദ്ധനാക്കി. നാല് ചാല് അങ്ങോട്ടും ഇങ്ങോട്ടും ധൃതിയിൽ നടന്നു. ഇരുകയ്യിലും പടവലങ്ങയുമേന്തി വിശപ്പ് സഹിക്കവയ്യാതെ പുരയ്‌ക്ക് ചുറ്റും ഓടി നടന്നു. എന്നിട്ടും അരിശം തീരാതെ അവൻ രണ്ട് പടവലങ്ങയും മൂലയിലിട്ടു; ക്രൂദ്ധനായി അവയെ നോക്കിനിന്നു. രണ്ട് ...
ബന്ധനസ്‌ഥനായ ജിന്ന്
ഉമ്മുക്ക നാലാമത്തെ പ്രാവശ്യമാണ് തലകറങ്ങി വീഴുന്നത്. ബോധം തെളിഞ്ഞപ്പോൾ - എന്താണ് തലകറങ്ങാൻ കാരണം. കൂടെ കൂടെ സംഭവിക്കുന്നുണ്ടല്ലോ എന്നെല്ലാം ബന്ധുക്കൾ അയാളോട് അന്വേഷിച്ചു. ഡോക്‌ടറെ കാണാൻ പറഞ്ഞിട്ട് അയാൾ സമ്മതിച്ചില്ല. പെണ്ണുകെട്ടിയിട്ടില്ലാത്ത ഉമ്മുക്ക വലിയ പിടിവാശിക്കാരനാണ്. തലകറക്കത്തിന്റെ നിജസ്‌ഥിതി അറിയാവുന്നവർ ഉമ്മുക്കയെ ഡോക്‌ടറുടെ അടുത്തേയ്‌ക്കു ഉന്തിതള്ളില്ല. സത്യാവസ്‌ഥ ബന്ധുക്കളെ അറിയിക്കാൻ ദുരഭിമാനം വിലക്കി. ഒന്നൂടെ മൂപ്പനെ രഹസ്യമായി കണ്ടുകളയാം. ആരെയന്നല്ലേ - അത്ഭുത സിദ്ധിയുള...