Home Authors Posts by രാവുണ്ണി

രാവുണ്ണി

4 POSTS 0 COMMENTS

ഓണനിനവ്‌

എല്ലാ ചെടികളും പൂക്കുന്ന കാലം എല്ലാ മരങ്ങളും കായ്‌ക്കുന്ന കാലം ഭൂമിക്ക്‌ നവയൗവന പൊൻതിളക്കം കിളികൾ പാടുന്നുഃ “വസന്തം...! വസന്തം...!” ഭൂതകാലത്തിൻ സ്‌മരണയല്ല വർത്ത- മാനത്തിലെത്തുന്ന അതിഥിയല്ല മർത്യർ നിത്യവും കാണുന്ന, കണ്ട്‌ കൊതിതീരാത്ത ഭാവികാലത്തിന്റെ സ്വപ്‌നമാണോണം. Generated from archived content: poem5_sep1.html Author: ravunni

വരദക്ഷിണ – പെയ്‌തൊഴിയാത്ത കാവ്യനിലാവ്‌

ചങ്ങമ്പുഴയിലൂടെ മലയാളത്തിന്‌ കവിതയുടെ ഒരു വസന്തം ലഭിച്ചു. ആ വസന്തത്തിന്റെ ഋതുപ്പകർച്ച കെ.എസ്‌.കെ.യിൽനിന്ന്‌ ആരംഭിക്കുന്നു. പണ്‌ഡിതന്മാരുടെ ബൗദ്ധിക വ്യായാമത്തിൽനിന്ന്‌ ജനതയുടെ ഹൃദയാനുഭവമായി കവിതയുടെ ജാതകം മാറ്റിയെഴുതിയ കവികളിൽ പ്രധാനിയാണ്‌ കെ.എസ്‌.കെ. മണപ്പുറത്തിന്റെ ഗ്രാമീണ ജീവിതത്തിലേക്ക്‌ വേരുകളാഴ്‌ത്തി സാഹിത്യത്തിലെ മഹാവൃക്ഷമായി കെ.എസ്‌.കെ വിരിഞ്ഞുനില്‌ക്കുന്നു. മുപ്പത്‌ വയസ്സിനുളളിൽ പ്രധാന കൃതികളെല്ലാം എഴുതിത്തീർത്ത കെ.എസ്‌.കെ അനുവാചകരുടെ ഹൃദയത്തിൽ സ്വന്തം സിംഹാസനം പണിതു. കയ്യെഴുത്തുപ്രതിക...

സുന്ദരം

  ഉത്തരം തെറ്റിച്ച കുട്ടികളെ മാഷ്‌ മൊട്ടയടിച്ചു ചിട്ടവട്ടമനുസരിച്ച്‌ മാഷന്മാരെ മുഴുവൻ ഹെഡ്‌മാസ്‌റ്റർ മൊട്ടയടിച്ചു. ഹെഡ്‌മാസ്‌റ്റർമാരെ ഉപജില്ലാ ഓഫീസറും, ഉ.ജി.ഓ.മാരെ ജി.ഒയും ജി.ഒയെ ഡയറക്ടറും മൊട്ടയടിച്ചു. സകല ഡയറക്ടർമാരെയും കുട്ടികൾ മൊട്ടയടിച്ചപ്പോൾ ലോകം സുന്ദരമായി. Generated from archived content: poem6_aug7_07.html Author: ravunni

പാഠം

ചായംകൊണ്ടവൻ വരച്ചു. ഗുരുചായങ്ങൾ തട്ടിത്തെറിപ്പിച്ചു. വിരലുകൾ കൊണ്ടവൻ വരച്ചു. ഗുരു വിരലുകൾ ഛേദിച്ചെടുത്തു. കൈപ്പത്തി കൊണ്ടവൻ വരച്ചു. ഗുരു അത്‌ അറുത്തെടുത്തു. കൈക്കുറ്റി കൊണ്ടവൻ വരച്ചു. ഗുരു അതും മുറിച്ചെടുത്തു. കാൽ, ചുണ്ട്‌, നെഞ്ച്‌, ശിരസ്സുകൊണ്ടവൻ വരച്ചു. അവയോരോന്നും ഗുരു പറിച്ചെറിഞ്ഞു. ഉടലുകൊണ്ടല്ല ഉയിരു കൊണ്ടാണ്‌ ചിത്രം വരയ്‌ക്കേണ്ടതെന്ന്‌ അവൻ അറിഞ്ഞു. Generated from archived content: poem14_may17.html Author: ravunni

തീർച്ചയായും വായിക്കുക