രവിചന്ദ്രൻ കെ. പി.
അന്നസംബന്ധിയായ പാരമ്പര്യവിശ്വാസങ്ങൾ
അന്നസംബന്ധിയായ പഴഞ്ചൊല്ലുകളും പാരമ്പര്യവിശ്വാസങ്ങളും ഏറെയുണ്ട്. ഭക്ഷണപാനീയങ്ങൾ, പാചകം, അടുക്കള, ധാന്യങ്ങൾ എന്നിങ്ങനെ അന്നവുമായി ബന്ധപ്പെട്ട പദാർത്‌ഥങ്ങളും പരിസരങ്ങളും മാത്രമല്ല പിറന്നാൾ, ചോറൂണ്, ഗ്രഹണം തുടങ്ങിയ സവിശേഷ സന്ദർഭങ്ങളും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചുളള സങ്കല്പങ്ങളും ഇവയിൽ നിറഞ്ഞു നില്‌ക്കുന്നു. അന്നത്തിന് മറ്റെന്തിനേക്കാളുമേറെ പവിത്രതയും ശുദ്ധിയും കല്പിക്കുന്നതായി കാണാം. തലമുറകളുടെ അനുഭവപാഠങ്ങളാണ് പഴഞ്ചൊല്ലുകളിലും വിശ്വാസങ്ങളിലുമുളളത്. അതുകൊണ്ട് അവയെ അന്ധവിശ്വാസങ്ങളെന്ന...