രവി ടി.കെ. വരാപ്പുഴ
ഒരിക്കൽക്കൂടി
പിറക്കണം വീണ്ടും ഒരു ശിശുവായി, കളിക്കണം മണ്ണിൽ കരഞ്ഞലറണം എനിക്കുവീണ്ടുമീപ്രപഞ്ചബിന്ദുവിൽ ഒരു പുതുശക്തി സമാഹരിക്കണം. കഴിഞ്ഞതൊക്കെയും നിറഞ്ഞതെറ്റുകൾ തിരുത്തിവീണ്ടുമാ കരുത്തനാകണം എനിക്കു നഷ്‌ടമായ് കഴിഞ്ഞജീവിതം ചപലതകളിൽ പൊലിഞ്ഞു സ്വപ്‌നങ്ങൾ പുതിയ മോഹങ്ങൾ കിളിർക്കും ബാല്യത്തിൻ കളിയിടങ്ങളിൽ തിമിർത്തു തുളളണം അറിയാതെ സ്വയം പൊലിഞ്ഞുപോയൊരാ കരളിൻ ദാഹങ്ങൾ തിരിച്ചെടുക്കണം. ത്രസിക്കണം പുതുയുവത്വം നെഞ്ചിലാ നുണയണം മധു മതിവരുവോളം അപക്വജീവിതം തകർത്ത ജന്മത്തെ കവർന്നെടുക്കണം അദമ്യസായൂജ്യം എനിക്കുവേണമാപുതിയ സാമ്ര...