Home Authors Posts by രവി കുറ്റിക്കാട്‌

രവി കുറ്റിക്കാട്‌

0 POSTS 0 COMMENTS
ത്രിവേണി, എളമക്കര, കൊച്ചി-26. Address: Phone: 9895637118

ഇങ്ങനെയും ഒരു നേതാവ്‌ ഉണ്ടായിരുന്നു

കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഒരു വാർത്ത കണ്ടു - പെരളശ്ശേരിയിലെ എ.കെ. ഗോപാലന്റെ വീട്‌ സർക്കാർ ഏറ്റെടുക്കുന്നു! അവകാശി പൊളിക്കാൻ തുടങ്ങിയ വാർത്ത പത്രങ്ങൾ വഴി അറിഞ്ഞപ്പോഴാണ്‌ ഈ സർക്കാർ നടപടി. നന്നായി. പാവങ്ങളുടെ ആ പടത്തലവന്റെ ഓർമ ഇങ്ങനെ നിലനിർത്തേണ്ടതാണ്‌. വാർത്ത കണ്ടപ്പോൾ ഞാൻ എ.കെ.ജിയുടെ ഓർമകളിലേക്ക്‌ മടങ്ങി. ഞാൻ പാർട്ടി പത്രത്തിൽ ജോലിക്ക്‌ കയറിയപ്പോൾ അമ്മ പറഞ്ഞത്‌ ഇപ്പോഴും ഓർമ്മിക്കുന്നു. ഒരു സന്ധ്യാനേരത്ത്‌ വീടിന്റെ ഇറയത്ത്‌ അമ്മ നാമം ജപിച്ചിരിക്കുകയായിരുന്നു. അപ്പോൾ വീട്ടിലെത്തിയ ഞാൻ അമ്മയോട്‌...

ഈ മനുഷ്യൻ നമുക്കാരാണ്‌

“ഏതാണ്ട്‌ രണ്ട്‌ പതിറ്റാണ്ട്‌ മുമ്പാണ്‌ ഞാൻ ജസ്‌റ്റിസ്‌ വി.ആർ. കൃഷണയ്യരെ കാണാൻ ചെല്ലുന്നത്‌. ദേശാഭിമാനി വാരികക്കുവേണ്ടി അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുക എന്നതായിരുന്നു ദൗത്യം. എന്റെ ആഗ്രഹമുന്നയിച്ചപ്പോൾ പുഞ്ചിരിയോടെ പറഞ്ഞു - അത്ര വലിയ പൊതു ജീവിതമൊന്നും എനിക്കില്ല. ഒരു ന്യായാ​‍ാധിപനായിരുന്ന ഒരാളുടെ ജീവിതത്തിന്‌ ജനങ്ങൾക്കിടയിൽ എന്ത്‌ പ്രസക്തി? ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ അദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ടി.സി. ഗോവിന്ദൻ നമ്പ്യാർ (ഏതാനുംനാൾ മുമ്പ്‌ അദ്ദേഹം മരിച്ചു. നമ്പ്യാരുടെ കാര്യം ...

കേട്ടതും കണ്ടതും

ഇതൊരു കരിമ്പിൻ തണ്ട്‌ പത്രപ്രവർത്തകനെന്ന നിലയിൽ കണ്ടുമുട്ടിയ നിരവധി മുഖങ്ങളിൽ മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്‌. വീണ്ടും വീണ്ടും ഓർമിക്കുന്ന ആ മുഖങ്ങളിൽ ആദ്യം തെളിയുന്നത്‌ സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്‌റ്ററുടെതാണ്‌. പത്രപ്രവർത്തകർക്ക്‌ പിടികിട്ടാപുള്ളിയാണ്‌ ദേവരാഗങ്ങളുടെ ഈ ശില്‌പിയെന്ന്‌ കേട്ടിട്ടുണ്ട്‌. മൂക്കത്താണ്‌ ശുണ്‌ഠി. അക്കാര്യത്തിൽ വലിപ്പചെറുപ്പമില്ല. തണ്ടനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നടൻ തിലകനോടും ഒന്നേറ്റുമുട്ടിയിട്ടുണ്ട്‌ ദേവരാജൻ. കെ.പി.എസി. എന്ന നാടക സംഘത്തിന്റെ ശി...

കണ്ടതും കേട്ടതും – 2

ചോറ്‌തരാം, ആ തലച്ചോറ്‌ പകരം തന്നാൽ മതി ഞാൻ ഏറെ കൗതുകത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു ഇ.എം.എസ്‌. രാഷ്‌ട്രീയചാര്യൻ എന്ന നിലയിലും പത്രപ്രവർത്തകൻ എന്ന നിലയിലുമൊക്കെ മനസിലാക്കാനും ഇടയ്‌ക്കൊക്കെ നേരിട്ട്‌ സംസാരിക്കാനും ചില യാത്രകൾക്ക്‌ കൂടെ പോകാനും എനിക്ക്‌ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്‌. അപ്പോഴൊക്കെ ഞാനൊരു കഥ ഓർമിച്ചിരുന്നു. ഇ.എം.എസ്‌. പണ്ട്‌ ഏതോ ഒരു സദ്യയിൽ പങ്കെടുക്കുന്നു. സദ്യക്ക്‌ വിളമ്പുകാരൻ പഴയ സോഷ്യലിസ്‌റ്റും പത്രപ്രവർത്തകനുമായിരുന്ന ആർ.എം. മനക്കലാത്താണ്‌. ഇലയിലെ ചോറ്‌ തീർന്നപ്പോൾ മനക്ക...

കണ്ടതും കേട്ടതും – 4

വി. എസിന്റെ ചിരി അന്ന്‌ പൊൻമുടിയിലാണ്‌ പത്രപ്രവർത്തക യൂണിയന്റെ സംസ്‌ഥാന സമ്മേളനം. ഞാൻ പ്രതിനിധി. മൂന്നു ദിവസം നീണ്ട സമ്മേളനം. ഉത്‌ഘാടനം മുഖ്യമന്ത്രിയും സമാപന സമ്മേളനം പ്രതിപക്ഷ നേതാവുമാണ്‌ നിർവഹിക്കുന്നത്‌. വി.എസ്‌. അച്യുതാനന്ദനാണ്‌ പ്രതിപക്ഷ നേതാവ്‌ എന്റെ പത്രത്തിന്റെ ചീഫ്‌ എഡിറ്റർ കൂടിയാണ്‌. സമാപന സമ്മേളനം വൈകിട്ട്‌ നടക്കുന്നു. വി.എസ്‌. എത്തി കൂടെയുള്ള ഗൺമാൻ എന്നെ കണ്ടപ്പോൾ ഓടിവന്നു. മടക്കയാത്ര കോട്ടയം വഴി തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞു. വി.എസ്‌.ന്റെ കൂടെ പോയാൽ കോട്ടയത്ത്‌ ഇറങ്ങാമെന...

കണ്ടതും കേട്ടതും – 3

കേരളം കണ്ട മഹാനായ സാഹിത്യകാരൻ വൈക്കം മുഹമമദ്‌ ബഷീർ മഹാനഗരമായ കൊച്ചിയിൽ ദീർഘകാലം നിരവധി ശിഷ്യഗണങ്ങളോടൊപ്പം വാണരുളിയിരുന്നു. ആ ശിഷ്യന്മാർക്കെല്ലാം ഗുരുവിനെകുറിച്ച്‌ പറയുമ്പോൾ നൂറുനാക്കാണ്‌. ഇവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അക്കാലം ഇവർ പറയുന്നതെല്ലാം രേഖപ്പെടുത്തിയിരുന്നെങ്കിൽ ഓഷോ കഥകൾ പോലെ “ബഷീർ കഥ”കളുടെ പരമ്പര പുറത്തിറക്കാമായിരുന്നു. കഷ്‌ടം! വൈകിവന്ന ബുദ്ധിയെ ശപിക്കാം. ഈ ശിഷ്യരിൽ ഒരാളെ എനിക്ക്‌ ഒത്തുകിട്ടിയിരുന്നു; നഗരത്തിലെ പ്രധാന ദിവ്യന്മാരിൽ ഒരാളായിരുന്ന വൈലോപ്പിളി രാമൻ കുട്ടിമേനോനെ...

കണ്ടതും കേട്ടതും – 7

അഞ്ചെട്ട്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ഞാൻ തിരുവനന്തപുരത്ത്‌ പത്രപ്രവർത്തകനായ സമയം. ഒരു ദിവസം തമ്പാന്നൂർ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ കറങ്ങി നടക്കുമ്പോൾ ആലപ്പുഴക്കാരനായ ഒരു പത്രപ്രവർത്തകനെ കണ്ടുമുട്ടി. പലതും പറഞ്ഞകൂട്ടത്തിൽ അയാൾ സൂചിപ്പിച്ചു “കെ.പി.എ.സി. സുലോചന ജീവചരിത്രം എഴുതിവെച്ചിട്ടുണ്ടെന്ന്‌ കേട്ടു. അത്‌ അവരുടെ വീട്ടിൽ നിന്ന്‌ ചൂണ്ടാൻ നമ്മുടെ ചില പത്രസുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ട്‌. വിവരം പറഞ്ഞ്‌ സുഹൃത്ത്‌ പോയപ്പോൾ ഞാൻ കായംകുളം വഴി വടക്കോട്ട്‌ പോകുന്ന ഒരു ട്രെയിനിൽ കയറി. കായംകുളത്ത്‌ ഇറങ്ങി...

കണ്ടതും കേട്ടതും – 6

വൈലോപ്പിള്ളിക്കുള്ള മാമ്പഴം ഞാൻ തൃശ്ശൂർ കേരളവർമ്മ കോളേജിൽ (എം.എക്ക്‌ 1972) പഠിക്കുന്ന കാലത്ത്‌ സംസ്‌ക്കാരിക നഗരമായ തൃശൂരിലെ പല പ്രമുഖരായ സാംസ്‌ക്കാരിക നായകന്മാരെ പരിചയപ്പെടാനും ആത്‌മബന്ധം പുലർത്താനും അവരുടെ സ്വഭാവ വിശേഷതകൾ നോക്കി കാണാനും കഴിഞ്ഞിട്ടുണ്ട്‌. അവരിൽ ഓർമവരുന്നത്‌ വൈലോപ്പിള്ളി ശ്രീധരമേനോനെയും ജോസഫ്‌ മുണ്ടശ്ശേരിയെയും ബാലസാഹിത്യകാരനായിരുന്ന നരേന്ദ്രനാഥിനെയും എം.ർ.ബി.യെയും ആണ്‌. ഇവരിൽ ഞാൻ എപ്പോഴും ഓർമിക്കുന്നത്‌ വൈലോപ്പിള്ളിയെയാണ്‌. ഞാൻ അക്കാലം കോളേജ്‌ ഹോസ്‌റ്റൽ യൂണിയൻ സെക്രട്ടറിയായിര...

കണ്ടതും കേട്ടതും – 5

മഴയിൽ കുതിർന്ന രാത്രി ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൂടെ പത്രറിപ്പോർട്ടർ എന്ന നിലയിൽ നടത്തിയ യാത്രകളെല്ലാം എനിക്ക്‌ വലിയ അനുഭവങ്ങളായിരുന്നു. അതെല്ലാം എഴുതുകയാണെങ്കിൽ ഒരു പുസ്‌തകത്തിന്‌ വകുപ്പുണ്ട്‌. മറക്കാനാവാത്ത ഒരു യാത്ര ഇവിടെ എഴുതാം. നായനാരുട സ്വഭാവം മാറ്റുരക്കാൻ കഴിയുന്ന യാത്രയായിരുന്നു അത്‌. 1987ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ്‌ ഒരാഴ്‌ച കഴിഞ്ഞില്ല, നായനാർ എറണാകുളത്ത്‌ രണ്ട്‌ പരിപാടികളിൽ പങ്കെടുക്കാനെത്തി. ഒന്ന്‌ അങ്കമാലിയിലും മറ്റൊന്ന്‌ വടക്കൻ പറവൂരില...

ഇനി കൈപിടിയിൽ ഒതുങ്ങില്ല ഈ നഗരം

കൊച്ചിയുടെ ഹൃദയം എവിടെ? വിനോദസഞ്ചാരികൾ തിരയുന്നതും “ഹാർട്‌ ഓഫ്‌ ദ സിറ്റി”യെ യാണ്‌ നമുക്കവർക്ക്‌ കാണിച്ചുകൊടുക്കാൻ മറൈൻ ഡ്രൈവ്‌. ഇതൊരു ചെറുപട്ടണമായിരുന്നപ്പോഴും അതിനുമുമ്പ്‌ ‘കര’ വെച്ചപ്പോഴും കൊച്ചിയുടെ ദൃശ്യഭംഗി ഇന്നത്തെ ഹൈക്കോടതി മന്ദിരം മുതൽ തേവരവരെയുള്ള നീണ്ടു നിവർന്നു കിടക്കുന്ന കായൽ തീരമാണ്‌. ഒമ്പതാം നൂറ്റാണ്ടിനു ശേഷം കൊച്ചിയിൽ വന്ന ചൈനീസ്‌ സ്‌ഥാനപതികൾ മാഹ്വാനും ഫെയ്‌സീനും എഴുതിയത്‌ വായിക്കുക - “കായൽ തീരത്ത്‌ നിറയെ മുക്കുവകുടിലുകൾ. അവർക്ക്‌ മൂന്നടിയിൽ കൂടുതൽ ഉയരം ഇല്ല. മത്സ്യം പിടിക്കലാ...

തീർച്ചയായും വായിക്കുക