രവി ഡി സി
ഉത്‌കൃഷ്‌ട ലോകത്തിനായുളള പ്രസാധനം
നാല് വർഷത്തിലൊരിക്കൽ നടക്കുന്ന അന്താരാഷ്‌ട്ര പ്രസാധക സംഘടനയുടെ 27-ാമത് സമ്മേളനം ജൂൺ 21 മുതൽ 24 വരെ ചരിത്രനഗരമായ ബർലിനിൽ അരങ്ങേറി. 50-ഓളം രാജ്യങ്ങളിൽ നിന്നായി 500-ൽപരം പ്രസാധക പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഞാനുൾപ്പെടെ ആറുപേർ പങ്കെടുത്തു. ജൻമ്മൻ പ്രസിഡന്റും മുൻ പ്രസാധകനും കൂടിയായ ജൊഹാനാസ്‌റൻ ആണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്. അദ്ദേഹം ജർമ്മനിയുടെ പ്രസിഡന്റ് ആയിരിക്കെത്തന്നെ വായനയ്‌ക്ക് വളരെയേറെ ഊന്നൽ നല്‌കിയ വ്യക്തിയാണ്. “നമ്മുടെ സംസ്‌കാരം, നമ്മുട...