രവി
മൂന്നുകവിതകൾ
എതിരില്ലാത്തത് പച്ചില പിന്നെ എപ്പോഴാണ് ചിരിക്കുക, അതായത്, പഴുത്ത ഇല പൊഴിയുന്നതു കാണുമ്പോഴല്ലെങ്കിൽ. ‘ചിരിച്ചേ പറ്റൂ എന്നൊന്നുമില്ലല്ലോ?’ എന്ന് തിരിച്ചു ചോദിച്ചുകൂടാ സുഹൃത്തേ കാരണം, ചിരിയെപ്പറ്റിയാണല്ലോ പറഞ്ഞു തുടങ്ങിയത്, ‘പഴുത്തില വീഴുമ്പോൾ പച്ചില ചിരിച്ചുകൂടാ’ എന്ന പഴഞ്ചൊല്ലാണല്ലോ എപ്പോഴും ഉദ്ധരിച്ചു കേൾക്കുന്നതും. വിജ്ഞാപനം പരിചയമില്ലാത്തവരെ കാണുന്നതും കുരച്ചുചാടാൻ മുതിരാത്ത ‘പക്വത’ ഉളളവനായ ഒരു നായയെ എന്തു വിളിക്കാമെന്നോ? അസാധാരണക്കാരനായ. നിയമപ്രകാരം വെയിലോ തീയോ കായുമ്പോൾ...