രവീന്ദ്രൻ മലയങ്കാവ്
മൂന്നു കവിതകൾ
ജീവിതം
എത്ര രാത്രികൾ പകൽ
കഴിഞ്ഞുപോയിടേണം,
ഇത്തിരിപ്പോന്ന ജന്മം
മണ്ണിതിൽ പുലർന്നിടാൻ !
അഹം ബ്രഹ്‌മാസ്‌മി
നാവിൽ ദരിദ്രസ്നേഹം
ഉള്ളിൽ കുടുംബസ്നേഹം
ഇല്ലാ നാടും നാട്ടാരും
എല്ലാം ' അഹം ബ്രഹ്‌മാസ്‌മി!
നീതി
ശോകമൂകമായ് നിൽക്കുന്നു നീതിതൻ
ദേവതയെന്നുപേരുള്ള പെൺമനം .
എത്ര ദുഷ്ക്കരമീ, കെട്ടകാലത്ത്
സ്ത്രീത്വമെന്ന വരം കാത്തുകൊള്ളുവാൻ.
സ്വഭാവം എന്ന ജനിതകം
ഒരു നാള്‍ പ്രഭാതത്തില്‍
വന്നു കയറുന്നതല്ല,
സ്വഭാവമെന്നുള്ളതാം
സവിശേഷത ചൊല്ലാം .
ജനിക്കുമ്പോഴത്
അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാം,,
അറിവതില്ല നമ്മള്‍
മുതിരുവോളം തന്നെ.
ചതിയരാകുമാള്‍ക്കാര്‍
ജീവിതം മുഴുവനും ,
ചതിയില്‍ത്തന്നെ സ്വന്തം
ജീവിതം മുക്കീടുന്നു.
കുഴക്കീടുന്നു അവര്‍
മറ്റുള്ളവര്‍ തന്നെയും ,
ദുരിതം വിതക്കുവാന്‍
തക്കവും പാര്‍ത്തിടുന്നു.
സല്‍സ്വഭാവിയാമൊരാള്‍
ഒരിക്കല്‍പ്പോഴും ചതി-
ചെയ്യുവാന്‍ തുനിയില്ല,
ചതിയില്‍ വീണീടിലും.
കാലത്തിനൊപ്പം
സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യവും വിറ്റ്
അടിമകളായ് വിലപിക്കുമെന്‍ തോഴരെ,
നിങ്ങളൊടെനിക്കു വെറുപ്പാണ് .
കടമാണെങ്കില്‍ പോരട്ടെ രണ്ടെന്നു
ചൊല്ലും ശീലം
നമ്മള്‍ തന്‍ കാലനെന്നറിയുക .
ചെന്നായ അണിഞ്ഞ ആട്ടിന്‍തോലിനിന്ന്
വെണ്മയുടെ പരിവേഷമാണ്,
ഏതു ഫക്കീറിനും വേണ്ടത്
കറന്‍സിയിലൊതുങ്ങിയ ഫക്കീറിനെയാണ്.
സേവനം തൊഴിലാകുമ്പോള്‍
ജീവിതം കച്ചവടമാകുമ്പോള്‍
കണക്കുകള്‍ ബന്ധങ്ങളെ വിഴുങ്ങുമ്പോള്‍
നിങ്ങളോടുള്ള എന്റെ വെറുപ്പ്
നഷ്ടമാകുന്നു.
ഈ പകിട കളിയില്‍
ഞാനും
ഒരു
കരു.
മുഖം മനസിന്റെ കണ്ണാടി...
സാംസ്‌കാരിക നായകൻ
ഞാനൊന്നും മിണ്ടില്ല, പ്രതികരിക്കില്ല; നാലാളെ വെറുതെ മുഷിയിക്കണോ? ആരേലും തരുവാനായ്- ക്കരുതിയിട്ടുണ്ടാവാം. ഫലകമോ, പണമോ, പ്രശസ്തപത്ര്വോ അതു വെറുതെ കളയുവാൻ മാത്രം മണ്ടത്തരം എനിക്കില്ലാസംസ്‌കാര സമ്പന്നൻ ഞാൻ Generated from archived content: poem8_nov23_06.html Author: raveendran_malayankavu
ചരിത്രം
സമാധാനത്തിന്റെ പ്രതീകങ്ങൾക്ക് അമ്പുകൊണ്ടുളള മുറിവിനു പകരം വെടിയുണ്ട മിസൈൽ രാസായുധം എന്നു തിരുത്തുക ബാക്കി ചരിത്രത്തിൽ മാറ്റമൊന്നുമില്ല. Generated from archived content: poem3_nov.html Author: raveendran_malayankavu
എന്റെ ഗ്രാമം
പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിലാണ് മലയങ്കാവ് ഗ്രാമം. പുതുശ്ശേരിയുടെ എല്ലാവിധ ഐശ്വര്യങ്ങൾക്കും നിദാനമായി വിളങ്ങുന്ന പുതുശ്ശേരി ശ്രീ കുറുംബഭഗവതി ക്ഷേത്രത്തിൽ നിന്നും ഏകദേശം അരക്കിലോമീറ്റർ തെക്കുഭാഗത്തായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. പേരു കേട്ടാൽ മലയും കാവും ചേർന്ന പ്രദേശമാവാമെന്നു തോന്നുമെങ്കിലും ഇവിടെ മലയില്ല. എന്നാൽ കാവ് ഉണ്ടുതാനും. കൃഷിഭൂമിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഇവിടെയൊരു കാവ് (ക്...