രതീഷ് കുമാർ.കെ
‘പ്രണയമൊരു ചില്ലോടുപോലെ’
(1) പ്രണയമൊരുചില്ലോടുപോലെ- കൂരിരുട്ടിലെ ആശ്വാസക്കതിരെന്നേതോകവി. എന്നിട്ടെന്തേ; ഹൃദയചിഹ്‌നങ്ങൾക്ക്, നിറക്കൂട്ട് ചാലിക്കാൻ- സപ്‌തവർണ്ണങ്ങളില്ലാത്ത വേളയിൽ ചില്ലോടുകൾ തകർക്കപ്പെടുന്നത്? ചോരപൊടിയുന്ന ഉൾക്കാഴ്‌ച്ചകൾക്ക്, മരുന്ന് വയ്‌ക്കാനാവാത്തവണ്ണം- ചുറ്റും കൂരിരുട്ട് പരക്കുന്നത്? (2) അപ്രീയ സത്യം പറയാതെവയ്യ!!! ക്യാംപസിൽ-പ്രണയത്തിന് ദൈർഘ്യമില്ല. സമയംകൊല്ലുവാൻ വെറുമൊരു ജല്പനംപോലെ, മൂന്നാലുവർഷത്തേയ്‌ക്കുളള എഗ്രിമെന്റ്. പ്രണയമൂലകളിൽ, കാന്റീനിൽ, ഒഴിഞ്ഞ ക്ലാസ്സ്‌മുറികളിൽ- അകതാരിലനുരാഗമൂറിയ ...
ബാണഞ്ചേരി
(1) ഭാവനയുടെ അതിര്, മുൾവേലികളല്ല. കൂറ്റൻ മതിൽക്കെട്ടുകളുമല്ല. മറിച്ച്, പുൽമൈതാനങ്ങളും, കുന്നിൻചരിവുകളും, ശലഭങ്ങൾക്കു സ്വന്തമായ- താഴ്‌ന്ന ആകാശങ്ങളും പോലെ; അകക്കണ്ണിനുമപ്പുറം, തെളിയുന്ന നീലിച്ച നാളമാണ്. പേറ്റന്റെടുക്കാത്ത തോന്നലാണ്. (2) പുരാവൃത്തങ്ങൾ, ഹൃദയത്തിന്റെ- അടിത്തട്ടുകളിലാണ് അഭിരമിക്കുക. സുഖസുഷുപ്‌തി- യിലാഴ്‌ന്നുഴലുമ്പോൾ, തിരസ്‌ക്കരിക്കാനാവാത്ത അത്തരം-അതിഥികളെ കാണുന്നു. ഇടയ്‌ക്ക്; തിരിഞ്ഞും മറിഞ്ഞും ഞരങ്ങിയും മൂളിയും കാഴ്‌ചകളെമ്പാടും കണ്ടു തീർക്കുന്നു. (3) വിശേഷണങ്ങളുട...
ജനുവരി
1 പ്രണയം, മുഷിയുമ്പോൾ- ആകുലതകളേറുമത്രേ... ശേഷം, ചിന്തകളുടെ നേർഗതി ഗത്യന്തരമില്ലായ്‌മകളിലേക്ക്, മുഖം തിരിയ്‌ക്കും.... 2 എന്നാലും, ഉറഞ്ഞ കണ്ണീരിന്നടിയിൽ ഹൃദയം-തുണ്ടംതുണ്ടമായി പകുത്തിടുന്നതെന്തിനെന്നുളള നെരൂദാ മൊഴിയോ, ആലസ്യത്തിലാഴ്‌ന്ന തപോവനങ്ങൾ മഞ്ഞിന്റെ ദുപ്പട്ടയണിയുന്നതെന്തിനെന്നോ, ആരും മനസ്സിരുത്താറില്ല. 3 ഇല - തളിർക്കുന്നതും, പൂവ് - മിഴിതുറക്കുന്നതും, കിളിക്കൂടുകളൊരുങ്ങുന്നതും സുഖദമായ നേർക്കാഴ്‌ച്ചക- ളാവുകയും ചെയ്യും... 4 ഒപ്പം, തലേവർഷശീലങ്ങൾ വെടിഞ്ഞ്- പുതുവർ...