Home Authors Posts by രതീഷ് കെ

രതീഷ് കെ

8 POSTS 0 COMMENTS
കെ. രതീഷ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. കൊച്ചി സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥന്‍. വിലാസം - സൂര്യ, ചെമ്പ്ര റോഡ്, പേരാമ്പ്ര. Email - ratheeshk1980@gmail.com

ഓർമ്മയിൽ ആദ്യം

            ഓർത്തോർത്ത് നോക്കൂ പിന്നിലേക്ക് പോകൂ ഏറ്റവും പഴയകിയോരോർമ്മ മറവി ഇരുണ്ട ശൂന്യതയുടെ തൊട്ടടുത്ത് കണ്ണീരു നനഞ്ഞ് തിളങ്ങുന്നത് കാണാം ഓർമ്മയുടെ വേദിയിൽ മുറിവുകളുടെ നൃത്തപെയ്ത്ത്

കാഴ്ച

          എല്ലാവരും അത്ഭുതാദരങ്ങളോടെ നോക്കുന്നെന്ന തോന്നലിൽ ഓട്ടത്തെ അഴിച്ചുവിട്ട ബൈക്ക് റോഡിൽ വേഗത്തെ വരയ്ക്കാൻ തുടങ്ങുന്നു പാത വിട്ട് പറക്കാൻ തുടങ്ങിയ നിമിഷാര്‍ദ്ധം നിശ്ചലതയിൽ ലയിച്ചവേഗം അമ്പേറ്റ പക്ഷി പോലെ വായുവിൽ കറങ്ങി പിടച്ചിലായി മണ്ണിൽ പതിക്കുന്നു വിറങ്ങലിച്ച സമയസൂചികൾ ചലനത്തിലേക്കും നോട്ടങ്ങൾ ശൂന്യതയിലേക്കും തിരിച്ചു പോകുന്നു മോർച്ചറി മേശ താഴേക്ക് നീണ്ട വിരലുകളിലൂടെ ചൂടുള്ള ചോര പതുക്കെ പതുക്കെ നിലത്ത് പുതിയ രൂപങ്ങൾ ...

കയ്പ്പ്

മൂർച്ചയുള്ള കത്തിയിൽ വട്ടം വട്ടമായി അരിഞ്ഞെടുത്തു മുള്ളുകൾ മുതൽ അകം വരെ കയ്പ്പ് നിറച്ച കയ്പ്പക്കയെ മുറിച്ചും അല്ലാഞ്ഞതയും അകത്തള്ളി പിടിച്ചു ചീനചട്ടിയിൽ എണ്ണയിൽ വെന്തു വിത്തുകൾ അറുത്തെ ടുത്തപ്പോൾ അകത്തെ ഞരമ്പുകൾ പൊട്ടി നേരത്തെ നില്ത്തു വീണ വിത്തൊ രെണ്ണം ചൂലിൽ നിരങ്ങി അടികൂട്ടിൽ ഒളിച്ചു കുപ്പയിലെത്തി പിഴുതുകളയാൻ പാർത്ത കണ്ണുകൾ കൈകൾ കാണാതെ വേരുകളാഴ്ത്തി പച്ചപ്പൊടിപ്പുകൾ കാൺകേ വളർന്ന ഇലകൾ ചവിട്ടാൻ വന്ന കാലുകൾക്ക് തലകുനിച്ചു അടുത്തമാവിൻകൊമ്പിൽ ചുരുളൻ...

അയനം

നെല്ലുകുത്തി ഉമി കാറ്റിൽ പറത്തുന്ന പോലെ മഴ പെയ്യുന്ന പുലർച്ചയിൽ എന്തിനെന്നില്ലാതെ ഉറക്കം തൂങ്ങുന്ന കണ്ണുകളും കുഴഞ്ഞ ഉടലുമായി അനാഥമായി നടന്നു പോകുന്നതായി നിങ്ങൾ സ്വപ്നം കാണാറുണ്ടോ? തിളയ്ക്കുന്ന വെയിലിലേക്ക് പൊടുന്നനെ ഇടിവെട്ടി മഴക്കടൽ വീഴുന്നപോലെ അതുവരെയുള്ള ഓർമ്മയുടെ നൂലുകൾ പൊട്ടിപോയതായി തോന്നാറുണ്ടോ സ്ഥലകാലങ്ങളെ ഗൗനിക്കാതെ ഇഷ്ടങ്ങളിലേക്ക് പറന്നു പോയി തിരികെ വരാൻ വഴി മറന്നുഴറി നിന്നിട്ടുണ്ടോ മടക്കയാത്രക്കൂലി സുഹൃത്തിൽ പ്രതീക്ഷിച്ച യാത്രകളിൽ ഇനി മടക്കമില്ലെന്നു...

സത്യസന്ധമായ മോഷണങ്ങള്‍ ( കവിതകള്‍)

ഓരോ വായനയിലും പുതിയ ആഴങ്ങളിലേക്കും അര്‍ത്ഥതലങ്ങളിലേക്കും വായനക്കാരെ നയിക്കുന്ന രചനാരീതി ഈ സമാഹാരത്തെ വേറിട്ടതാക്കുന്നു . ജീവിത ചുറ്റുപാടുകളില്‍ നിന്ന് അപഹരിച്ചെടുത്തതാണ് ഇതിലെ ഓരോ കവിതാശകലങ്ങളും. കാവ്യാസ്വാദനത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുന്ന നൂറു ചെറുകവിതകളുടെ സമാഹാരം.

പൊതുവിതരണം

ബി. പി. എല്‍ ആയിക്കിട്ടിയ റേഷന്‍ കാര്‍ഡ് നന്ദി അറിയിക്കാന്‍ ദാരിദ്ര്യരേഖയെ - അന്വേഷിക്കുന്നതിനിടയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു എ. പി. എല്‍. ലി ലേക്ക്- സ്ഥാനക്കയറ്റം കിട്ടിയ കാര്‍ഡ് പട്ടിണികിടന്ന് മരിച്ചു

വികസനം

മുറ്റം, കോലായ, കിണര്‍, തൊടി- എന്നും പുറത്താക്കി- വാതില്‍ അടച്ചിരുന്നെങ്കിലും വേലിചാടിക്കടക്കാന്‍ - ഒരു ശ്രമവും നടത്തിയിരുന്നില്ല ഒരു പേരു ദോഷവും കേള്‍പ്പിച്ചില്ല ഇത്രയും കാലം, ആരെയും ഒളിഞ്ഞു നോക്കിയിട്ടു- പോലും ഇല്ലായിരുന്നു എന്നിട്ടും- ഒടുവില്‍- നാഷണല്‍ ഹൈവേ- വന്നു വിളിച്ചപ്പോള്‍ കൂടെ പോയി

ചെറുകവിതകള്‍

സ്തീധനം-------------------ഇനിയും കൊടുത്തു തീര്‍ന്നില്ല - ഒരു വാരിയെല്ലിന്റെ കടം പൂച്ചയും പൊന്നും----------------------- പാവം പൂച്ചകല്യാണ‍ത്തിന് -താലി പണിയിക്കാന്‍പോവുകയായിരുന്നുആ പഴയ ചോദ്യം മടക്കി വിളിച്ചു മഴവില്ല്------------മഴയുടെ സ്വപ്നങ്ങള്‍മേഘം വെയിലുമായിപങ്കു വച്ചു Generated from archived content: poem1_agu2_14.html Author: ratheesh_k

തീർച്ചയായും വായിക്കുക