രതീഷ് ഗോപിനാഥമേനോന്‍
ഒരിക്കലും വായിച്ചു തീരാത്ത പുസ്തകം
എത്രനാളാണ് ഞാൻ ഉറങ്ങിത്തീർത്തത്. തലച്ചോറ് പ്രവർത്തിക്കാതായിരുന്നു. എണീക്കുമ്പോൾ ഒരു മരവിപ്പ്. കുറച്ച് നേരം എണീറ്റിരിക്കും എന്നിട്ട് വാച്ചിൽ നോക്കും. ഉച്ചയ്ക്ക് ഒരു മണി. പിന്നെ ഒന്ന് പോയി പല്ലുതേച്ച് കുളിക്കും. അപ്പോഴേക്കും ഉറങ്ങിക്കിടന്ന ദഹനാഗ്നി പ്രവർത്തിച്ച് തുടങ്ങും. ഭയങ്കരവിശപ്പ്. ഈ വിശപ്പ് ഇല്ലായിരുന്നെങ്കിൽ അത്രയും കൂടി പൈസാ ലാഭിക്കാമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോൾ പ്രാകുക കൂടി ചെയ്തിട്ടുണ്ട്. അടുത്ത നടപടി ഒരുങ്ങുക എന്നതാണ്. തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് നടത്തമായി....
ഗൊദൊലിയ
ആ ബാലന്റെ പേരെന്താണ്? ബബത്പുറിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ നിന്നും ബാഗ് എടുക്കാൻ ബെല്‍റ്റ് നമ്പർ രണ്ടിൽ നില്‍ക്കുമ്പോൾ എന്റെ മനസ്സിലേക്ക് പെട്ടെന്ന് വന്ന, ഗതകാലസ്മരണയെ തട്ടിയുണർത്തുന്ന, ഒരു ചോദ്യമായിരുന്നു അത്. മുത്തച്ഛ്ന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കാനും ബലിയിടാനുമാണ് അന്ന് വന്നത്. മുത്തച്ഛ്ൻ മരിച്ചിട്ട് ഇന്നേക്ക് പതിനാറ് വർഷം. അമ്മാവന്റെ കൂടെ വന്നപ്പോൾ ഈ നഗരത്തെക്കുറിച്ചും ഇതിന്റെ പൗരാണികവും, ആത്മീയവും, മതപരവുമായ വൈകാരികഭാവങ്ങളും സാങ്കേതികവിദ്യയിലും തച്ചുശാസ്ത്രത്തിലുമുള്ള വൈദഗ്ദ്ധ്...
ശേഷം കാഴ്ചയില്‍…
എടാ കുശ്മാണ്ട, ഞാന്‍ ഈ മാസം നാട്ടില്‍ വരുന്നുണ്ട്. കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നത് ബ്‌ളൂലേബല്‍. ഓസിനല്ല. ഞാന്‍ പറയുന്ന വിഷയത്തില്‍ ഒരു കഥ അയച്ച് തരണം. വിഷയം 'മൂത്രം'. സ്‌നേഹപൂര്‍വ്വം, തോമാ. പ്രീയപ്പെട്ട ഉടായിപ്പ് തോമാ, വിവരംകെട്ട സംസാരം നിന്റെ കൂടപ്പിറപ്പായി ഇപ്പോഴും ഉണ്ട് എന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. തല്‍ക്കാലം മൂത്രത്തെപറ്റി കഥയൊന്നും എഴുതുന്നില്ല. മറ്റേ സാധനം നീ തന്നെ വച്ചോ. ഞാന്‍ നിര്‍ത്തി. 'പകല്‍ സൂര്യന് ഇത്രവെളിച്ചമുണ്ടെങ്കില്‍ രാത്രിയില്‍ എന്നാ വെളിച്ചമായിരിക്കും' എന്നത് പോലു...
ഘര്‍ഷണം
ചീറിയടുക്കുന്ന ഉല്‍ക്ക വായുവിന്റെ പ്രതിരോധത്തെ ചെറുക്കുവാന്‍ സ്വയം കറങ്ങുകയും ഉര സലില്‍ അതിന്റെ ചീളുകള്‍ നാനാദിക്കിലേക്ക് വീശിയെറിയപ്പെടുകയും ചെയ്യുമ്പോള്‍ തീ പാറുന്ന തലമുടിയുള്ള ഒരു ദൂര്‍ഭൂതം കണക്കെയാണ് മൃദുലയുടെ ഭാവനയില്‍ ചിത്രീകരിക്ക പ്പെടുന്നത്. മുള്ളന്‍ പന്നിയുടെ ശരീരത്തില്‍ നിന്നും നിവര്‍ന്ന് നില്‍ക്കുന്ന മുതുകുമുള്ളുകള്‍ എയ്യുന്നതുപോലെ ശകലീഭവിച്ച് തുണ്ടുകള്‍ അഗ്നിയാല്‍ ആവരണം ചെയ്യപ്പെട്ടിരുന്നു. വളരെ വാശിയേറിയതായിരുന്നു ഷീനയുടെ ജീവിതം. ഈ ലോകം തന്നെ വെട്ടിപിടിക്കുവാനു ള്ളത്ര ഊര്‍ജ്ജം അവ...