റഷീദ്
പ്രണയം ബന്ധനമല്ല
നാമെല്ലാവരും വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ജീവിക്കുന്നത്. ബന്ധങ്ങളില്ലാതെ, കൂട്ടില്ലാതെ ജീവിക്കാൻ പ്രയാസമാണ്. എല്ലാ ജീവജാലങ്ങളും കൂട്ടു കൂടിയാണ് ജീവിക്കുന്നത്. പൂച്ചകൾ ഒഴികെ. അതിജീവനം സുഖകരമാവാണമെങ്കിൽ കൂട്ടു കൂടേണ്ടത് ആവശ്യമാണ്. എന്തിനും ഏതിനും പരാശ്രയം നല്ലതുമല്ല. അതെപ്പോഴും സംഘർഷമേ സൃഷ്ടിക്കൂ.
കൂട്ടുകൂടുന്നത് പരസ്പരം സഹകരിച്ചുകൊണ്ട് ജീവിക്കാനാണ്. അവിടെ സാമ്പത്തികമായും, ശാരീരികമായും, ആശയപരമായും ഉള്ള വിനിമയം നടക്കുന്നു. ഇതിൽകൂടിയാണ് ഏതൊരു ബന്ധവ...
കുതിരയും രാജകുമാരിയും
ബ്രാഹ്മണ പൂജാരി രാജകുമാരിക്കും കുതിരക്കും സിന്ദൂരം ചാർത്തിക്കൊടുത്തു. അവർ അഗ്നികുണ്ഡത്തെ വലം വെച്ചു. കുല ദേവതയുട അനുഗ്രഹം വാങ്ങി. അവരിരുവരും രാജകൊട്ടാരത്തിന്റെ നടുക്കളത്തിലേക്ക് നീങ്ങി.
ഇപ്പോഴാണ് കുതിരക്ക് കുറച്ചു ബോധം ഉദിച്ചത്. ഇനിയങ്ങോട്ട് ജീവിതകാലം മുഴുവൻ രാജകുമാരി എന്നോടൊത്ത് ഉണ്ടാകും. ഇത്രയും കാലം തനിച്ചുള്ള ജീവിതം മടുത്തിട്ടാണല്ലോ ഞാൻ ഇതിന്ന് സമ്മതിച്ചത്. ഒന്ന് മിണ്ടാനോ, സുഖവിവരങ്ങൾ അന്വേഷിക്കാനോ എനിക്കാരും ഇല്ലായിരുന്നു. ഏകാന്തത ഒരു...
കുതിരയും രാജകുമാരിയും
ഏകദേശം ഇരുനൂറ് വർഷങ്ങൾക്കപ്പുറം കുതിര, കാള, ആന എന്നിവരുടെ മുതുക്കത്തിരുന്നു, ഇവ വലിച്ചുകൊണ്ട് പോകുന്ന വണ്ടിയിലിരുന്നുമാണ് ആളുകൾ സഞ്ചരിച്ചിരുന്നത്. മോട്ടോർ വാഹനങ്ങൾ ഇല്ലാത്ത കാലം. ആനകൾ വലിച്ചുകൊണ്ടുപോകുന്ന ആന വണ്ടിയുള്ള കാലം. ഇനി ഇതെല്ലാം ഭാവനയിലേ ഓർക്കാൻ പറ്റൂ.
സമ്പത്തുള്ളവർ കുതിര വണ്ടിയിലാണ് സവാരി നടത്തിയിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടലും ഉള്ളത് കൊണ്ട് ഗ്രാമങ്ങളിൽ കുതിര വണ്ടി എത്തിയാൽ ആരും പുറത്തിറങ്ങാറില്ല. അവർ കണ്ടാൽ അയിത്തമാ...