റഷീദ് തൊഴിയൂര്‍
അന്നൊരു പേമാരിയില്‍
ആര്‍ത്തിരമ്പി പെയ്യുന്ന മഴയിലേക്ക് നോക്കി സെന്‍ട്രല്‍ ജയിലിലെ കാരാഗ്രഹത്തിലെ ഇരുമ്പഴികളെ മുറുകെപ്പിടിച്ച് .രാജേഷ് അയാള്‍ക്ക് ജീവിത യാത്രയില്‍ അഭിമുഖികരിക്കേണ്ടിവന്ന പൂര്‍വകാലം ഓര്‍ത്തുപോയി. ഇതുപോലെ ആര്‍ത്തിരമ്പി പെയ്യുന്ന മഴയുള്ള ഒരു ദിവസമാണ് ഒരു കൊലപാതകത്തിന്‍റെ പേരില്‍ അയാളെ കാരഗ്രഹത്തില്‍ ബന്ധനസ്തനാക്കാന്‍ ഉണ്ടായ സംഭവം നടന്നത്.... ഒരു ഉറുമ്പിനെപ്പോലും നോവിക്കാന്‍ കഴിയാത്ത മനസ്സാണ് അയാളുടേത്. എന്നിട്ടും വിധിയുടെ താണ്ഡവത്തിനു മുന്നില്‍ കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ഏറ്റു വാങ്ങാനായിരു...