രഞ്ചിത ശ്രീനാഥ്
ലഹരി
അറിവിന്‍റെയഴകറ്റ ബാല്യമേ നിന്നെയോര്‍-
ത്തുരുകുന്നിതമ്മമാരെത്രയേറെ..
ഇനിയില്ല ഹൃത്തില്‍ തുളച്ചിറങ്ങും കൂര്‍ത്ത
മുനയുള്ള ദുഃഖങ്ങളൊട്ടു വേറെ ..
മിഴികളില്‍ വജ്രത്തിളക്കം കൊഴിഞ്ഞു പോ-
യലയുന്ന യൗവ്വനത്താരങ്ങളേ..
അറിയുവിന്നഴലിന്‍റെ സിന്ദൂരമേന്തി-
പ്പിടഞ്ഞു തീരും നേര്‍ത്ത മോഹങ്ങളെ !
കൂന്തല്‍ക്കറുപ്പിന്‍റെ കാലമാം ശീലയില്‍
വെള്ളിനൂല്‍ തുന്നിയ വാര്‍ധക്യമേ ..
ഒത്തിരി ദൂരമില്ലിത്തിരിച്ചിന്തിയ്ക്ക
മാറേണ്ട ഭൂമിയ്ക്...