രൺജിത് രഘുപതി
ആള്‍ക്കൂട്ടത്തിലെ ഏകാകികള്‍
മുംബൈ നഗരത്തിന്റെ വന്യമായ നാഗരികതയിലേക്ക് ക്യാമറക്കണ്ണുകള്‍ തുറക്കുന്ന ഏതൊരു ഛായാഗ്രാഹകനും അനിര്‍വചനീയമായ ഒരു നിര്‍വൃതി അനുഭവിച്ചേക്കാം. മറൈന്‍ ഡ്രൈവിനെ പുളകമണിയിക്കുന്ന തിരമാലകളും കാര്‍മേഘങ്ങളെ ചുംബിക്കുന്ന കൂറ്റന്‍ കമാനങ്ങളും നഗരധമനികളിലൂടെ കുതിച്ചുപായുന്ന ഇലക്ട്രിക് ട്രെയ്‌നുകളും അബ്‌സ്ട്രാക്റ്റ് പെയ്ന്റിങ്ങുകളെ അനുസ്മരിപ്പിക്കുന്ന ചേരിപ്രദേശങ്ങളും ഇടയ്ക്കിടെ വിശുദ്ധി നല്‍കുന്ന പേമാരിയും മൂന്നാം കണ്ണിലൂടെ എത്ര ഒപ്പിയെടുത്താലും ഒരു ഛായാഗ്രാഹകനെ വീണ്ടും വീണ്ടും ഭ്രമിപ്പിക്കുന്ന നിഗൂഢ വശ്യത ഈ ന...
തമസ്സിന്റെ പ്രയാണം
കാൽനൂറ്റാണ്ട് കാലത്തെ ഏകാന്തവാസത്തിനു ശേഷം, ഇങ്ങ്‌മർ ബെർഗ്‌മാൻ കാലത്തിന്റെ തമസിലേക്ക് വിട വാങ്ങിയപ്പോൾ ഒടുങ്ങിയത് ഒരു യുഗമാണ്. ലോക ചലച്ചിത്ര കലാവ്യാകരണത്തെ തന്റെ ഇടപെടലിലൂടെ നവീന വ്യാപ്തതലങ്ങൾ നെയ്തു ചേർത്ത ഒരു കലോപാസകന്റെ യുഗം. ചലച്ചിത്ര മാധ്യമം ജന്മം നൽകിയതിൽ ഏറ്റവും ഉന്നതനാര് എന്ന ചോദ്യത്തിന് മുന്നിൽ ഒരു നിമിഷനേരത്തെ വിരാമത്തിന് പോലും അവസരമരുളാതെ ബെർഗ്‌മാന്റെ നാമധേയം നമുക്ക് മുന്നിലെത്തുന്നു. അദ്ദേഹം തെളിച്ച പന്ഥാവിന്റെ മഹത്വം, പ്രാരംഭഘട്ടത്തിലെ സൈദ്ധാന്തികന്മാരെ നിരാകരിച്ചതോ, സമശീർ...