രണദിവെ. കെ
കേരളീയ മുസ്ലീംപളളികളുടെ വാസ്‌തുവിദ്യ
ഒരു മുസ്ലീം പളളിയെന്നു കേൾക്കുമ്പോൾ ഇന്നു നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്ന ഒരു ചിത്രമുണ്ട്. രണ്ടോ നാലോ ആകാശചുംബികളായ കുംഭഗോപുരങ്ങളും നടുക്ക് അർദ്ധഗോളാകാരത്തിലുളള ഒരു മിനാരവും മറ്റ് അനുബന്ധഘടകങ്ങളുമൊക്കെയായി തലയെടുപ്പോടെ നിൽക്കുന്ന ഒരു വലിയ കെട്ടിടം. എന്നാൽ കേരളത്തിലെ മുസ്ലീംപളളികൾക്ക് ഇത്തരമൊരു രൂപം സിദ്ധിച്ചത് വളരെ അടുത്തകാലത്ത് മാത്രമാണ്. അതിനുമുമ്പുളള കാലത്ത് അവയ്‌ക്ക് കേരളത്തിലെ സാധാരണ കെട്ടിടങ്ങളിൽ നിന്ന് വിഭിന്നമായ ഒരു വ്യക്തിത്വമുണ്ടായിരുന്നില്ല. വെളളപൂശി...