രാംമോഹൻ ജി.കെ.
തോപ്പിൽ മുഹമ്മദ് മീരാൻ രചിച്ച എരിഞ്ഞു തീരുന്നവർ
തമിഴിലെ പ്രസിദ്ധമായ എഴുത്തുകാരൻ തോപ്പിൽ മുഹമ്മദ് മീരാന്റെ ‘എരിഞ്ഞു തീരുന്നവർ’ എന്ന ലഘുനോവൽ മനുഷ്യന്റെ ആത്മസംഘർഷങ്ങളുടെ കഥയാണു പറയുന്നത്. പ്രകൃതിയുടെ സംഹാരഭാവത്തിൽ നിസ്സഹായരായിത്തീരുന്ന ഇതിലെ ഓരോ മനുഷ്യന്റെ മേലും നിഗൂഢമായൊരു ശാപം ഒരു നിഴൽപോലെ വീണു കിടക്കുന്നു. കൊലക്കയറിന്റെ കീഴറ്റത്തെ കുരുക്ക് അതിവേഗം മുറുകിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിനിടയിലും, ഏതോ കാവൽ മാലാഖയുടെ അദൃശ്യഹസ്‌തങ്ങൾ ഓരോ ശാപത്തിൽ നിന്നും അവരെ രക്ഷിക്കുകയും ചെയ്യുന്നു. പ്രസാഃ സൈന്ധവ. വില ഃ 30 രൂ. ...