രമേഷ് വട്ടിങ്ങാവിൽ
പെയ്തു തീരാത്ത കവിതകൾ
കുട്ടിത്തമുള്ള കവിതകളെ കുട്ടിക്കവിതകൾ എന്നു വിശേഷിപ്പിക്കാറുണ്ട്. കുട്ടിയുടെ കാഴ്‌ചയിലെ ലോകമാണ് കുട്ടിക്കവിതകളിൽ പ്രതിഫലിക്കുന്നത്. മലയാളത്തിലെ കുട്ടിക്കവിതാ സമാഹാരങ്ങളിൽ ഏറെയും മുതിർന്നവരുടേതാണ്. ചില അക്ഷരങ്ങൾ ആവർത്തിക്കുന്ന വാക്കുകൾ താളത്തിൽ കൂട്ടിച്ചേർത്താൽ കുട്ടിക്കവിതകളായി എന്ന് ഇവരിൽ പലരും കരുതുന്നു. അതുകൊണ്ടുതന്നെ ഉറക്കെച്ചൊല്ലാനാവുമെന്നല്ലാതെ ഇത്തരം കവിതകളിലധികവും ഹൃദയസ്പർശികളാവുന്നില്ല. എന്നാൽ മുർഷിദയുടെ കവിതകൾ ഇക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു. ഒരു പത്തുവയസ്സുകാരിയുടെ ലോകം ഇത്രമ...