രമേഷ്.പി.
ഒതേനൻ തിറ
കേരളത്തിന്റെ മധ്യകാലഘട്ടം പൊരുതിമരിച്ച യൗവനത്തിന്റെ ചരിത്രമാണ്. നിസ്സാരമായ കാരണങ്ങളുടെ പേരിൽ അങ്കം കുറിച്ച് വിജയം കൊയ്‌തു ഭേരിമുഴക്കി തറവാട്ടിൽ തിരിച്ചെത്തുന്ന യോദ്ധാക്കൾ, അവരെ സ്വീകരിക്കാനെത്തുന്ന അമ്മകാരണവൻമാർ. ഒളിച്ചുനോക്കി രസിക്കുന്ന സുന്ദരിമാർ. വടകരയിൽ നിന്നും മൂന്ന് കി.മീ.കിഴക്ക് മേപ്പയിൽ തച്ചോളിമാണിക്കോത്ത് ആണ് വടക്കൻപാട്ടിലെ വീരയോദ്ധാവ് തച്ചോളി ഒതേനൻ ജനിച്ചത്. ഏകദേശം 400 വർഷം മുമ്പാണ് ഒതേനൻ പടവെട്ടി ഒരു ദേശത്തെ മുഴുവൻ വിറപ്പിച്ചതും, കണ്ണിലുണ്ണിയായി വളർന്നതും. 32-...