രമേശ് മങ്കര
ശലഭവിലാപം
കോൺക്രീറ്റ് കാടുകൾ ചുറ്റി എരിവെയിൽ പാതകൾ തെറ്റി, പ്ലാസ്‌റ്റിക്ക് തോപ്പിൽ കറങ്ങി, നഗരത്തിരക്കിൽ ഞെരുങ്ങി, ഒരു കുളിർപാട്ടു മൂളാതെ, ഒരു തണൽകൂടു കൂട്ടാതെ, കദനങ്ങളുള്ളിൽ വിങ്ങി, കടലാസുശലഭം തേങ്ങി! Generated from archived content: poem3_juy8_10.html Author: ramesh_mankara
ദുഃഖം
ഓരോയാത്രാ വേളയിലും
ഞാനെന്റെ ഭാണ്ഡം
മറന്നു വെച്ചിരുന്നു.
എല്ലായ്‌പ്പോഴും-
ആരും കവരാതെയതെല്ലാം
എന്നിലേയ്‌ക്കു തന്നെ
തിരിച്ചു വരികയും ചെയ്‌തു.
Generated from archived content: poem2_juy8_10.html Author: ramesh_mankara