രാമപുരം മണി
വാര്‍ദ്ധക്യസഹജം
ജീര്‍ണിച്ച ഇരുട്ടു നിറഞ്ഞ മുറിയില്‍ മരുന്നിന്റെയും രോഗത്തിന്റെയും ഗന്ധം നിറഞ്ഞു നിന്നു. അസ്വസ്ഥതയോടെ അയാള്‍ അമ്മക്കരുകില്‍ കട്ടിലിലിരുന്നു. അമ്മ മയക്കത്തിലാണ്. ജരാനരകള്‍ ബാധിച്ച പാറിപ്പറന്ന അമ്മയുടെടെ മുടിയിഴകള്‍ അയാള്‍ തലോടി . ചുക്കിച്ചുളിഞ്ഞ മുഖമുള്ള എല്ലിന്‍ കൂടുപോലത്തെ ശരീരം കണ്ടപ്പോള്‍ ആ മകന് സങ്കടം വന്നു. '' അമ്മേ...'' അയാള്‍ വിളീച്ചു . പക്ഷെ പ്രതിവചനമുണ്ടായില്ല. '' മുകുന്ദാ, അമ്മയെ ഇപ്പോ വിളീക്കണ്ട മയക്കമാണ് . ഈ മയക്കം വിട്ടുണരാന്‍ ഇനി സന്ധ്യയാകും'' നാരായണേട്ടന്റെ ഭാര്യ സുമിത്രച്ചേച്ചി...
സ്വത്ത്
അച്ഛൻ മരിച്ചു. ഉദ്യോഗസ്ഥരായ മക്കൾ ദൂരദേശങ്ങളിൽ നിന്നെത്തി. പൊതുകാര്യപ്രസക്തനായിരുന്നു പരേതൻ. അതുകൊണ്ടു ശവസംസ്‌കാരച്ചടങ്ങിൽ വൻജനാവലി പങ്കെടുത്തു. എല്ലാം കഴിഞ്ഞു; ചിത കത്തിയെരിഞ്ഞു തീരാറായി. മക്കളെല്ലാം ഒത്തുകൂടി അമ്മയോടു പറഞ്ഞുഃ “അമ്മേ, അച്ഛൻ വിൽപത്രമൊന്നും എഴുതിവച്ചിട്ടില്ല. അളവറ്റ സ്വത്തുക്കളുണ്ടല്ലോ. എല്ലാം ഞങ്ങൾക്കൊന്ന് ഭാഗിച്ചുതരണം. അമ്മ വിഷമിക്കേണ്ട. അമ്മയെ സുരക്ഷിതമായി നോക്കാൻ ഞങ്ങൾ വേണ്ടുന്ന ഏർപ്പാട് ചെയ്തിട്ടുണ്ട്”. അമ്മ തന്റെ ഒട്ടിയ മാറിടത്തിലേക്കും, മക്കളുടെ ചുണ്ടുകളിലേക്കും മാറി...