രാമദേവൻ.പി. മൊറയൂർ.
തത്തയുടെ ധർമ്മബോധം
കുയിൽ കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു. കുയിലിന്റെ കളളം കാക്ക കണ്ടുപിടിച്ചു. “കുയിലേ, നീ ചെയ്യുന്നത് ധർമ്മമാണോ?” കാക്ക ചോദിച്ചു. മറുപടിയായി കുയിൽ ഒരു പാട്ടുപാടി. ‘ഒരു കൂട് ഉണ്ടാക്കിയെടുക്കുന്നതിന്റെ പ്രയാസമായിരുന്നു’ ആ പാട്ടിന്റെ ഉളളടക്കം. പാട്ടിൽ കാക്ക മയങ്ങി. കണ്ണുതുറന്നപ്പോൾ കുയിൽ അപ്രത്യക്ഷനായിരിക്കുന്നു. തന്റെ മുട്ടയേത്, കുയിലിന്റേതേത് എന്നു പകച്ച കാക്ക ധർമ്മാധർമ്മങ്ങളെ കുറിച്ച് ഒരു പ്രഭാഷണം നടത്തി. ഉച്ചത്തിലായിരുന്നു അത്. വളരെ നേരത്തേക്ക് അതങ്ങനെ നീണ്ടുപോയി. തൊട്ടടുത്ത...