രാമദേവൻ.പി.മൊറയൂർ.
യുവതി മൊഴിഞ്ഞത്…
ധനമോഹിയായ യുവസുഹൃത്ത് തിളക്കമറ്റ ഒരു മദ്ധ്യാഹ്നത്തിൽ എന്റെയടുത്തെത്തി പ്രണയം യാചിച്ചു. പിന്നെ മാർച്ചുമാസത്തിലെ ഏതോ ചന്തയിൽ നിന്നും ശേഖരിച്ച ഒരു വലിയ പുഷ്പഹാരം എന്നെ അണിയിച്ചു. അച്‌ഛന്റെ വിശാലമായ മുന്തിരിത്തോപ്പുകൾ പലതും ഇനി നഷ്‌ടമായതു തന്നെ! ആകാശങ്ങളിൽ വിഷാദത്തിന്റെ ചാരനിറമാർന്ന മേഘങ്ങൾ വ്യാപിച്ചു. അവയുടെ ംലാനമായ തണലിൽ ചിറകറ്റുനിൽക്കെ എന്റെ വിവാഹവും കഴിഞ്ഞു. പ്രതീക്ഷിച്ചുവെങ്കിലും മഴ വന്നില്ല. വീട്ടുവളപ്പിലെ രജസ്വലയായ കുളം എന്നെ പരിഹസിച്ചു. ‘ബാല്യത്തിലെ കൂട്ടുകാരൻ രചിക്കുന്ന കവിതകൾക്ക്...
പേക്കിനാവിലെ കൊലപാതകം
ഒരു വാതിൽ തുറന്നടയുന്നു. ഉറക്കം ഞെട്ടിയുണർന്നു. എന്തൊരു ശബ്‌ദം?! ഭീതിയുടെ മുൾത്തുമ്പുകൾക്കിടയിൽ രാത്രി. ഫണമടങ്ങിയ പേക്കിനാവിന്റെ ശേഷിപ്പ്. നായ്‌ക്കളുടെ അവ്യക്തമാർന്ന കിതപ്പുകൾ. നരിച്ചീറുകൾ. ഞാൻ തനിച്ചാണീ പ്രേതാലയത്തിൽ. വെളിച്ചം അടർന്നു കഴിഞ്ഞു. അതിനു മുമ്പേ- ഒരു ചുവന്ന കാർ ഇരമ്പിയകന്നു. പിൻസീറ്റിൽ ഒരു പെൺകിടാവിന്റെ മൃതദേഹം. രക്തം പുരണ്ടത്. കാർഡ്രൈവർക്ക് എന്റെ ഛായ! അവൻ അവളെ എവിടെയാകും ഉപേക്ഷിക്കുക. അവളുടെ സ്‌നേഹം....,പ്രണയം..., നിലവിളി.... കാമുകനോട് അവൾ അവസാനമായി മൊഴിഞ്ഞത് എന...
അന്ത്യയാമത്തിലെ സുഹൃത്തിന്.
സുഹൃത്തേ... മെഴുകുതിരികൾ മിഴിതുറക്കുന്ന ഒരു- ഞായറാഴ്‌ചയിൽ, കാലത്തിന്റെ ആൾത്തിരക്കു കുറഞ്ഞ- നാൽക്കവലയിൽ, നീയൊരു ഘടികാരം ഉപേക്ഷിച്ചിരുന്നു. ഓർക്കുന്നുവോ? അന്ന്; ദേവാലയത്തിലെ കൂട്ടപ്രാർത്ഥനകളിലേക്ക്, ഒരു കുരുവി വന്നെത്തി നോക്കി. അനന്തരം, ഘടികാരത്തിന്റെ തണുത്തുറഞ്ഞ ഹൃദയം കൊത്തിയെടുത്ത് എവിടെയോ അപ്രത്യക്ഷമായി. ആ ചെറിയ പക്ഷിയുടെ ചിറകടിയൊച്ചയിൽ, മാംസം മണക്കുന്ന കൊക്കുകളിൽ, ഞാനെന്തെല്ലാം പേക്കിനാവുകളാണ് നെയ്തത്? ഞാൻ തനിച്ചാവുകയും, പാരിജാതപ്പൂക്കളുടെ ഉന്മാദത്തിൽ നിന്റെ കൈത്തലങ്ങളുടെ ശീതളസ്പർശം ഒ...