രാമദാസ് മീഞ്ചിറക്കാട്
പെങ്ങളുപെണ്ണ്
നടുത്തളത്തിൽ പൊട്ടുതൊട്ടും വെളിച്ചം വിരൽതൊട്ടുപൂട്ടിയ മിഴിയിൽ മഷിയെഴുതിയും കരിങ്കവിളിൽ മറുകിൻ മഷിതൊട്ടും കൂട്ടിരുന്നിട്ടുണ്ട്. ഉച്ചക്കഞ്ഞിപാത്രം കിലുക്കി തോളിൽ സഞ്ചിമറിച്ചിട്ടോടിയിരുന്നു സ്‌കൂളിൽ പിന്നാമ്പുറത്തമ്പലക്കുളത്തിൽ ഉണ്ടൊഴിഞ്ഞ പാത്രം കഴുകിയിരുന്നു. കളഞ്ഞുകിട്ടിയൊരമ്പതു പൈസകൊണ്ടൊരു തേൻമുഠായി വാങ്ങിയില്ലേ നാലുമണിക്ക് സ്‌കൂൾ വിട്ടാദ്യം ഓടിയില്ലെ കളിക്കാനാരും കാത്തിരിക്കില്ലെന്നറിഞ്ഞിട്ടും എന്നിട്ടും അറിഞ്ഞില്ല, അറിഞ്ഞില്ല നിന്റെ പിറവിയാർക്കുവേണ്ടിയെന്ന്. *കൊട്ടിയം ഷൈജുവിന് ...