രാകേഷ്‌നാഥ് കെ.ആർ
പാമ്പും കയറും
കൂട്ടം തെറ്റിയതിന് പൊതിരെത്തല്ല് കൂട്ടിനുപോയതിന് പൊരിഞ്ഞ വെയില് കൂട് തേടിയതിന് പൊലിഞ്ഞ നക്ഷത്രം കുട്ടിച്ചോറായതിന് പൊട്ടിയ ബലൂൺ കുടമുടച്ചതിന് പൊട്ടിട്ട പെണ്ണ് മണ്ണിന്റെ കണ്ണാടി നീട്ടുന്ന നീ നീയല്ല വലിഞ്ഞുമുറുകുന്ന കയറാണ് ലയനവെപ്രാളം ചുഴി സംഗീതം ഊരാക്കുടുക്കായ ജീവൻ- ഫണം വിടർത്തട്ടെ ദംശനത്താൽ അന്തർദ്ദാഹങ്ങളുടെ നിറഞ്ഞാട്ടം. സൂര്യദാഷം സ്‌ഫുരിച്ച കണ്ണ്- നിന്റെ ഗർഭത്തിൽ തുറക്കട്ടെ. കണ്ടുമറന്ന ആ പഴയ കിണറ്റിൻകര പടമൂരിപ്പോയ നട്ടുച്ച ഉച്ചിയിൽ നിറയുന്നു; പൊട്ടുന്നു. കാണട്ടെ അറിയട്ടെ ഈ കയറാട്ടത്ത...