രാജുവിളാവത്ത് കൂവ്വപ്പടി
കൃഷ്ണലീലാഗാഥാ
അന്നൊരുസായാഹ്നം ഗോക്കളേമേയ്ക്കുവാൻ നന്ദകുമാരനെ ഒക്കത്തേറ്റി ഗോകുലംതന്നിൽനിന്നേവം പുറപ്പെട്ടു- കാടകം പൂക്കാനായ് നന്ദഗോപർ. പെട്ടെന്നുവാനമിരുണ്ടുതുടങ്ങിനാർ ശക്തിയായ് തെന്നലും വീശിവീശി മിന്നൽപ്രകാശവും വെട്ടിടിശബ്ദവും മന്നിടമെങ്ങും വിറയ്ക്കുമാറായ്. കേകികൾ പീലിവിടർത്തിച്ചാഞ്ചാടുന്നു- നീലമേഘങ്ങൾതൻ ശോഭകണ്ട്. ആട്ടിൻ പറ്റങ്ങളും കന്നുക്കൂട്ടങ്ങളും- ഓട്ടം തുടങ്ങിനാർ പേടിപൂണ്ടു. പക്ഷികൾ കൂട്ടമായ് അങ്ങോട്ടുമിങ്ങോട്ടും അക്ഷമരായിപ്പറന്നാനപ്പോൾ കാട്ടുകുരങ്ങുകൾ വ്യാകുലരായിട്ടു ചാട്ടംതുടങ്ങ...