രാജു പാമ്പാടി
കടക്കെണി
സ്വന്തമായുളള പത്തുസെന്റ് സ്ഥലം പണയപ്പെടുത്തി വീട് വെക്കാൻ അയാൾ തീരുമാനിച്ചു. സബ് രജിസ്‌ട്രാർ ഓഫീസ് മുതൽ താലൂക്ക് ഓഫീസ് വരെ കൈക്കൂലി കൊടുത്താണ് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. അവസാനം ലോൺ അനുവദിക്കാൻ ബാങ്ക് മാനേജർ നല്ലൊരു തുക ആവശ്യപ്പെട്ടു. മാനേജർക്ക് ഒരു കവർ നൽകി അയാൾ ബാങ്കിന്റെ പടിയിറങ്ങി. ലോൺ പാസ്സാക്കാനൊരുങ്ങിയ മാനേജർ കവർ തുറന്നുനോക്കി. അതൊരു ആത്മഹത്യാക്കുറിപ്പായിരുന്നു! Generated from archived content: story3_jan.html Author: raju_pampady
അപഥം
നിനക്കായെന്നാകാശം നിനക്കായെൻ പ്രഭാതം നിനക്കായെന്നും മിടിയ്‌ക്കും ചിത്തവും ചിറകിൻ ചുടും, നീ വിടർത്തുമാവേശം നീയൊരുക്കും പ്രദോഷം, ചക്രവാളത്തിലൊടുങ്ങും നിന്റെയോർമ്മയ്‌ക്കു പ്രണാമം!! Generated from archived content: poem7_mar10_08.html Author: raju_pampady