രാജു പാമ്പാടി
രണ്ടു കവിതകൾ
ആസുരം പൂവിന്റെ മണമറിയാതെ, കടലിന്റെ നിറമറിയാതെ, തേനിന്റെ രുചിയറിയാതെ, പുലരികളിൽ ഞാനിരിയ്‌ക്കെ, ചോരനിറം പടരുന്നു, കുരുതിഗന്ധം വളരുന്നു, മൃതിയെരിവേറിടുന്നു, കരളു നുറുങ്ങിവിങ്ങുന്നു, മിഴികൾ രണ്ടും നാസികയും അധരവും ഞാനടയ്‌ക്കുന്നു, ഭീതിയായ് വളരുന്ന നിഴലിൻ മറവിൽ ഞാനൊളിക്കുന്നു! * * * * * * * * * * * * വിചിത്രം! കട പുഴകുന്നു ധർമ്മം! കടലെടുക്കുന്നു സത്യം. വഴി അടയ്‌ക്കുന്നു നീതി! മിഴി മറയ്‌ക്കുന്നു ഭീതി. മനസ്സിൽ നിറയുന്നു ജാലം! മാഞ്ഞു പോകുന്നു കാലം. Generat...