രാജു, നായരമ്പലം
തെച്ചിക്കോടിന്റെ പ്രിയപുത്രൻ
തെച്ചിനോട്ടുകാവ് രാമചന്ദ്രൻ. ബീഹാറിക്കാടിന്റെ വന്യതയിലാണ് ജനനമെങ്കിലും, സഹ്യനിപ്പുറത്തെ ജീവിതം സമ്മാനിച്ചത് മലയാണ്‌മയുടെ വഴക്കം. ഇതുപോലൊരു കൊമ്പൻ കേരളത്തിലെ ആനപ്പന്തികളിൽ പരതിയാൽ അപൂർവമായിരിക്കും. 316 സെന്റിമീറ്ററിന്റെ ഗാംഭീര്യത്തിൽ ആനയഴകിന്റെ മൂർത്തരൂപമാണ് രാമചന്ദ്രൻ. ഗജശാസ്‌ത്ര ലക്ഷണപ്രകാരം രാമചന്ദ്രന് മുന്തിയ റാങ്ക് ഉറപ്പ്. തൃശൂർ തെച്ചിക്കോട്ടുകാവിന്റെ വടക്കേപ്പറമ്പിൽ ഒരു കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന പനമ്പട്ടക്കെട്ടുകളുടെ സമൃദ്ധിക്കരികിൽ മദപ്പാടിന്റെ നേരിയ ലഹരിയിലാണ് രാമചന്ദ്ര...