രാജു മൈലപ്രാ
യേശുദാസിന് ആയുഷ്‌ക്കാല അവാർഡ്
പത്മഭൂഷൺ ഡോ.കെ.ജെ. യേശുദാസിന് സരസ്വതി അവാർഡ് യു.എസ്.എ ആയുഷ്‌ക്കാല അവാർഡ് നൽകി ആദരിച്ചു. ഏപ്രിൽ 19ന് ശനിയാഴ്‌ച ന്യൂയോർക്കിലെ ക്യൂൻസ് കോൾഡൻ സെന്ററിൽ നടത്തപ്പെട്ട ഗാനമേളയുടെ അവസരത്തിലാണ് അവാർഡുദാന കർമ്മം നടന്നത്. യു.എന്നിലെ ഇൻഡ്യൻ അംബാസിഡർ വിജയ് നമ്പ്യാർ അവാർഡ് നൽകി. സരസ്വതി അവാർഡ് ഫൗണ്ടിംഗ് പ്രസിഡന്റ് ജോജോ തോമസ് യേശുദാസിനെ പൊന്നാട അണിയിച്ചു. പ്രഭ യേശുദാസ്, വിജയ് നമ്പ്യാർ, മജ്ജു തോമസ്, ജോജോ തോമസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതിനുശേഷം ആരംഭിച്ച ഗാനമേളയിൽ ന്യൂയോർക്കിലും പരിസര...