രാജു കുണ്ടൂർ
ചക്കവിഭവങ്ങൾ
ഇടിയൻചക്കത്തോരൻ ഃ ചക്ക മൂപ്പാവുന്നതിനുമുമ്പ് പറിച്ചെടുത്ത് ചെറിയ കഷണമാക്കി മുകളിലെ മുളള് ചെത്തിക്കളയണം. മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ച ശേഷം നല്ലപോലെ ചതയ്‌ക്കണം. അരി, കടുക്, മുളക്, കറിവേപ്പില ഇവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചക്ക ചതച്ചത് അതിലിട്ട് ചിരവിയ നാളികേരം കൂടിചേർത്ത് ഇളക്കി വാങ്ങുക. ഇടിയൻചക്ക ആനയ്‌ക്ക് വളരെയിഷ്‌ടമാണ്. ചക്കമുളകോഷ്യം ഃ മൂത്തചക്ക ഞവിണികളഞ്ഞ് കുരുനീക്കി ചുള ചെറുതാക്കി അരിഞ്ഞ് കഴുകി വേവിക്കുക. മുളക്, മഞ്ഞൾ, ഉപ്പ് ഇവ ചേർക്കണം. വെന്തു കഴിയുമ്പോൾ വെളിച്...