രാജു കാഞ്ഞിരങ്ങാട്
സ്വാതന്ത്ര്യമെന്നാല്‍…!
സ്വാതന്ത്ര്യമെന്നത് എന്തു ചെയ്തികളുംചെയ്തിടാമെന്നുള്ളതാണോ?കല്യാണമെന്നുള്ള മിന്നൊന്നു ചാര്‍ത്തിയാല്‍പെണ്ണിനെതല്ലാമെന്നാണോ?പൊന്നും പണങ്ങളും പെണ്ണിന്റെ മാന-ത്തിനു മേലെയാണെന്നതാണോ?മണ്ണിതിന്‍പെണ്ണന്നാല്‍ സര്‍വ്വസഹിക്കു-വാനായ് പിറന്നുള്ളവളെന്നോ?സ്വാതന്ത്ര്യമെന്നത് എന്തുചെയ്തികളുംചെയ്തിടാമെന്നുള്ളതാണോ?അമ്മയെതല്ലിയാല്‍ അത് പൗരാവകാശ-പട്ടികയിലാദ്യത്തെതെന്നോ?സ്വാതന്ത്ര്യമെന്നത് മുത്തച്ഛനെക്കൊന്ന്ഘോഷിച്ചോരല്ലയോ നമ്മള്‍!കൊന്നൊരാ കൈമുത്തി! സ്തുതിപാടി-തുടികൊട്ടിഘോഷിച്ചോരല്ലയോ നമ്മള്‍!എന്തിനീ തായയെ , ജായയെ, സ്വ...
അമ്പിളിമാമന്‍
അന്തിവരുമ്പോള്‍ അമ്പിളിമാമനുംകൂടെ വരുന്നുണ്ടേഅമ്മിണിക്കുട്ടിയെ കണ്ണുമ്മിഴിച്ച്നോക്കിയിരിപ്പുണ്ടേഅമ്മച്ചിതുന്നിയ പഞ്ഞി-ക്കുപ്പായത്തില്‍മാമനൊളിക്കുമ്പംമാമനെകാണാതെ അമ്മിണി-കുഞ്ഞിന്റെകണ്ണ് നിറയുമ്പംകുപ്പായം നീക്കി്പുഞ്ചിരിതൂകുംമാനത്തെ,യമ്മാവന്‍ Generated from archived content: nurse1_oct29_11.html Author: raju_kanjirangadu
കോളേജിൽ
കോഴികൂവുമ്പോൾ കോളേജിലേക്ക് പുറപ്പെടും ചിലകുട്ടികൾ ക്യാമ്പസിനടുത്തുള്ള കടത്തിണ്ണയിൽ കുന്തിച്ചിരിക്കും കൂട്ടുകാർ കോവണിക്കൂടിന് രഹസ്യങ്ങളേറെ- പറയാറുണ്ട്. വരാന്തയിലെ വളവിൽ പൂത്തിറങ്ങാറുണ്ട് കൂട്ടിമുട്ടുന്നതിൽ മുട്ടിയുരുമ്മുന്നതിൽ. മൂത്രപ്പുരയുടെ ചുമരിൽ ബയോളജി ആർട്ട് ഗാലറി കമ്പ്യൂട്ടർ ലാബിൽ പ്രാക്‌ടിക്കൽ പ്രണയ- ചാറ്റിങ്ങ് തകൃതി ക്ലാസ്‌മുറിയിൽ ചെറുചിരി ചുമ്മ ഒരു ചമ്മൽ മൂലയിലൊരു ഡസ്‌ക്കിൽ ഹൃദയം തുളഞ്ഞൊരമ്പ്- ഒരു സൂചകം ലോങ്ങ് ബെല്ലിന് ശേഷവും മൗനമായ് കലപിലകൂട്ടും കോറിഡോറിലെ- കാൽപ്പാടുകൾ. ...
മുല്ലയും തത്തയും
മുറ്റത്തൊരു മുല്ല പൂവിട്ടു മുത്താരംയെന്നപോൽ പൂവിട്ടു അമ്മതൻ ഒക്കത്ത് കുഞ്ഞുപോലെ ചെടിയുടെ ഒക്കത്ത് കുഞ്ഞുപൂവ് പച്ചയുടുപ്പിട്ട തത്തപ്പെണ്ണ് ചുണ്ടിൽ ചെഞ്ചായവും പൂശിവന്നു ചെമ്പകകൊമ്പിൽ കുണുങ്ങികൊണ്ട് ചന്തത്തിലാടി രസിച്ചുകൊണ്ട് പൂന്തേനൊലിക്കുന്ന- പിഞ്ചിളം പൂവിന്റെ ചുണ്ടിലൊരുമ്മ കൊടുത്തിടുന്നു കുട്ടിത്തം മാറാതത്തപ്പെണ്ണ് കട്ടുതിന്നും പൂന്തേൻ കാറ്റുകണ്ടു കളിയാക്കി കാറ്റുകടന്നുപോയി കൊതിയൂറിതത്ത കുണുങ്ങിനിന്നു കൊച്ചരീ പല്ലൊന്ന് കാട്ടിപൂവ് പുഞ്ചിരിതൂകിവിളിച്ചിടുന്നു പഞ്ചാരതത്തെ പനന്തത്തെ നീ പാടുമ...
പ്ലീസ്
ദുരന്തത്തിന്റെ ഒരു കോവണി എവിടെയോ ചാരിവെച്ചിട്ടുണ്ട് അത് തിരഞ്ഞുപോകരുത് പ്ലീസ്, മറിഞ്ഞു വീണുപോകും കോളേജ് കോയിൻ- ബോക്‌സിൽ നിന്ന് പറയാനുള്ളതിൽ കൂടുതലെന്താണ് മൊബൈൽ ഫോണിൽ- ഒളിഞ്ഞിരിക്കുന്നത് ഒരുകളിവാക്ക്, ഒര്‌ലിഫ്‌റ്റ് വേണ്ട പ്ലീസ്!, ഇഴപിരിക്കേണ്ടൊരു ജീവിതം- കീറി പോകും തുന്നിച്ചേർക്കാൻ കഴിയാത്ത വിധം. Generated from archived content: poem1_may30_09.html Author: raju_kanjirangadu
സുരയ്യ
സ്‌നേഹത്തിന്റെ വിളക്കും തെളിച്ച് പ്രണയത്തിന്റെ മധുരവും പകർന്ന് നീർമാതളപ്പൂവിൽ പാട്ടും നെഞ്ചിലൊളിപ്പിച്ച് നീലാംഭരത്തിന്റെ- കഥാകാരി ഗുൽമോഹർച്ചുവട്ടിൽ സുരഭി ശയ്യയിൽ മയങ്ങും സുരയ്യ ചാരുതേ നിൻചപലതയും പ്രണയാർദ്രഹൃദയവും അമ്മതൻ യഥാർത്ഥ്യവും വസന്തവും ഗ്രീഷ്‌മവും ഋതുഭേദങ്ങൾതൻ ഭാവപകർച്ചയും നിത്യതയിലേക്ക് വിലയം- കൊള്ളുവതെങ്കിലും സത്യത്തിൻ ചാരുത നീ, സുരയ്യ. Generated from archived content: poem1_july6_09.html Author: raju_kanjirangadu
റിപ്പബ്ലിക് ദിനം
സൗഹൃദം ഛേദിച്ച് സ്വതന്ത്രരായ് നമ്മൾ കുടിപ്പകതൻ കൂടാരമായ് കുടിലതന്ത്രങ്ങൾമെനയുന്നു സ്വതന്ത്രരായ് കൊലപാതകം കുലത്തൊഴിലാക്കിയൊരുകൂട്ടർ സ്വാതന്ത്ര്യമഹി, വേശത്തിൽ യന്ത്രത്തോക്ക് പൊട്ടിച്ച് നിണപ്പൂക്കളിറുപ്പൂ ബാലകർപോലും കളഞ്ഞുപോയ് സൗദ്രാത്രം ഭ്രാന്തെടുക്കുന്നു ജാതിയായ്, മതമായ് കൊലക്കത്തിരാവുന്നു. ചിരിക്കുന്നു നിയമവും ചുടലയൊരുക്കുന്നു സ്വാതന്ത്രരാണിന്നു നാം ഒരുപിടിച്ചാരത്തിൽ Generated from archived content: poem1_jan23_09.html Author: raju_kanjirangadu
ഡീലീറ്റ്
മിസ്‌കോളിൽ തുടങ്ങി എസ്.എം.എസി.ലൂടെ പുരോഗമിച്ച് ചാറ്റിങ്ങിലെത്തിയ- പ്പോഴാണ് ആ ബന്ധം ചീറ്റിപ്പോയത് ഇതിൽ മനം നൊന്താണ് പ്രേമനൈരാശ്യത്തിലാണ് അയാൾ സ്വന്തം ജീവൻ തന്നെ ഡിലീറ്റ് ചെയ്‌തത്. Generated from archived content: poem1_jan21.html Author: raju_kanjirangadu
അമ്മ ഭാരതം
മതമേതായാലെന്താണ് മാനവരൊന്നായാൽ പോരെ നിറമെന്തായാലെന്താണ് രക്തത്തിൽ നിറമൊന്നല്ലെ ഭാഷകളേതായാലെന്ത് ഭാരതമക്കൾ നാമല്ലോ വേഷമിതേതായാലെന്ത് അമ്മയ്‌ല്ലാമൊന്നല്ലൊ. Generated from archived content: poem1_jan12_09.html Author: raju_kanjirangadu
ഓട്ടോഗ്രാഫ്
പലനിറത്താളുകളുള്ള പൊടിതട്ടിയെടുത്ത ഓട്ടോഗ്രാഫ് ചിതലരിച്ച് തുടങ്ങിയിരിക്കുന്നു മറിക്കുന്ന ഓരോ താളിലും ഓർമ്മയുടെ ഉറവ് പത്താം ക്ലാസുകാരൻ പയ്യനിലേക്ക് ഒരുതിരിച്ചുപോക്ക് കോറിയിട്ടവാക്കുകളിലെ കുപ്പിവളക്കിലുക്കം,- പൊട്ടിച്ചിരി, നനവാർന്ന മിഴികളുടെ ആർദ്രമായ നോട്ടം ഭാവുകങ്ങൾ നേർന്ന പലരും ഭാവനയിലലയുന്നയെന്നെ- അറിയുന്നേയില്ല “എന്നെങ്കിലും, ഏതെങ്കിലും പെരുവഴിയിൽ വെച്ച് കണ്ടുമുട്ടിയാൽ ഒന്നു ചിരിക്കാൻ മറക്കരുത്” എന്നെഴുതിതന്നവർ കണ്ടഭാവം പോലും നടിക്കുന്നില്ല പെരുവഴിയിലായത് ഞാനായതുകൊണ്ടാവാം എഴുതുവാൻ വാക...