Home Authors Posts by രാജു കാഞ്ഞിരങ്ങാട്‌

രാജു കാഞ്ഞിരങ്ങാട്‌

21 POSTS 0 COMMENTS
ചെനയന്നൂർ കാഞ്ഞിരങ്ങാട്‌.പി.ഒ, കരിമ്പം വഴി, തളിപ്പറമ്പ്‌ - 670 142, കണ്ണൂർ ജില്ല.

ജനുവരി

തേന്‍ മഞ്ഞുതുള്ളി തലോടും പുലരിയില്‍ ഇരു മുഖത്താലെ നോക്കുന്നു ജനുവരി ഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പം ഓര്‍ത്തുനോക്കുന്നു പുതു ദിനത്തില്‍ എന്തെന്തു കാഴ്ച്ചകള്‍ കണ്ടു നമ്മള്‍ കാണുവാനിനിയുമെന്തൊക്കെയുണ്ട് കരളു പറിക്കുന്ന കാഴ്ച്ച കണ്ടു കണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടു വറ്റിവരണ്ട പുഴകള്‍ കണ്ടു വെട്ടിത്തെളിച്ചുള്ള കാടു കണ്ടു പൊട്ടിക്കരയും ബന്ധങ്ങള്‍ കണ്ടു പട്ടിണി പേറും വയറുകണ്ടു കാഴ്ച്ചകള്‍ പിന്നെയും കണ്ടു നമ്മള്‍ കുളിരു കോരുന്നൊരു നേര്‍ക്കാഴ്ച്ചകള്‍ മകരത്തണുപ്പില്‍ തീ കായുന്നതും തിരുവാതി...

പുഴ ഒരു പച്ചക്കടലാകുമ്പോൾ

പാറയ്ക്കും പൂഴിക്കുമിടയിൽ കൈ ചൂണ്ടി അമ്മമ്മ പറഞ്ഞു: ഇത് പുഴയുടെ പാട്. പഴയൊരു പുഴയെ,യോർത്ത പ്പോൾ ആശ്ചര്യം കൊണ്ട് എന്റെ മിഴി യിലൊരു മീൻ പിടഞ്ഞു "കറുത്ത തോണിക്കാരാ..... കടത്തു തോണിക്കാരാ.... പഴയൊരു പാട്ടിന്റെ ഓളങ്ങളല- യടിച്ചു. ഓർമ്മയിൽ; വേനലിലും, മഴയിലും നിറഞ്ഞൊരു പുഴ കൈവഴികളാൽ കണ്ടത്തിലേക്കിറങ്ങുന്നു എന്നുംഒരു പച്ചക്കടൽ തീർക്കുന്നു. ഞാൻ പോകുന്നു എനിക്കൊരു പുഴ കാണണം വയൽ കാണണം തിരിച്ചുവിളിക്കരുത് എന്നെങ്കിലും തിരിച്ചു വരും പുഴയെയറിയാത്ത ഒരു തലമുറ യ്ക്ക് പാറയ്ക്കും പൂഴിക്കുമി...

യാത്രികാ, നീയുഷസ്സന്ധ്യയായുണരും

  യാത്രികാ, നീ മണ്ണിലെഴുതിയ ജീവിതം ഇവിടെ തളിർക്കും കുഞ്ഞു പൂക്കളായ് പൂത്തു വിടരും പോക്കുവെയിലായ് നീ മാഞ്ഞു പോയത് ഉഷസ്സന്ധ്യയായുണരുവാൻ കാവ്യ മധുരമാമിങ്കു കുറുക്കി കുഞ്ഞു പൂക്കൾക്കു നൽകുവാൻ യാത്രികാ, നീ മഹാൻ മുന്നേ നടന്ന വൻ ഭൂമിക്ക് ചരമഗീതമെഴുതി നമ്മേ യുണർത്തിയോൻ അമ്മതന്നമ്മിഞ്ഞപ്പാലിന്റെയുപ്പാണ് മധുവൂറും മലയാള മധുരമാം നിൻ വരികൾ മയിൽപ്പീലിതുണ്ട്, നറും വളപ്പൊട്ട് ഹേ, ശാർങര പക്ഷി നീ ജ്ഞാനപീഠ മേറിയോൻ നിസ്വന്റെ നെഞ്ചിലെ തീയണച്ചീടു വാൻ പൊന്നരിവാളമ്പിളിയോളമുയർത്തിയോൻ നീ ...

ഓണൊരുക്കം

തുമ്പിയും മക്കളും തമ്പുരു മീട്ടുന്നു തമ്പുരാനേ വരവേല്‍ക്കാന്‍ തുമ്പയുംതുമ്പിതുള്ളീടുന്നുനാണത്താല്‍ തുമ്പിക്കിടാത്തിയെ കണ്ടനേരം തെച്ചിയും പിച്ചിയും അച്ചാലുമി - ച്ചാലും അക്ഷമയോടുലാത്തുന്നു. വാലിട്ടെഴുതിയശംഖുപുഷ്പത്തിന്റെ അക്ഷിയില്‍ലാസ്യംവിരിഞ്ഞു നി ല്‍പ്പൂ പച്ചച്ച പാടത്ത് പച്ച പനന്തത്ത തിരുവോണപാട്ടൊന്നുമൂളിടുമ്പോള്‍ പൊന്നില്‍ കതിര്‍ക്കുല കാറ്റിന്റെ കൈകളില്‍ താളത്തിലാലോലമാടിടുന്നു ഗാഢമായ് ചുംബിച്ചു നില്‍ക്കുന്നു കാക്കപ്പൂ ഗൂഢമൊരുകുഞ്ഞുസ്മേരമോടെ പൂക്കളം തീര്‍ക്കുവാന്‍ പൂമ്പാറ്റ...

ആദ്യത്തെ മഴത്തുള്ളി

ഭൂമിയിലെജീവിതമല്ലെ ഒന്നുംനാംതീരുമാനിക്കുന്നതു പോലെയല്ല! പുലരിയില്‍ സുഗന്ധംപരത്തിയ പൂവുകള്‍ മണ്ണിലേക്ക് കൂട്ടത്തോടെ കൊഴിഞ്ഞ് വീഴുന്നു നിലച്ചുപോയചിറകുകള്‍ക്കുള്ളില്‍ വിറങ്ങലിച്ചിരിക്കുന്നു ജീവന്‍ ആകാശത്തിന്റെഅതിരോളം മുറിഞ്ഞൊഴുകുന്ന ചോര - മേഘങ്ങളായ്തളംകെട്ടിനില്‍ ക്കുന്നു. ഭൂമിയില്‍ നിന്നുള്ള വിലാപങ്ങ ളെല്ലാം നേര്‍ത്ത് നേര്‍ത്ത് മേഘങ്ങളിലലി ഞ്ഞു ചേരുന്നു ഭൂമിയിലേക്ക്പുറപ്പെട്ടആദ്യത്തെ മഴത്തുള്ളി സ്ത്രീയുടെ കണ്ണില്‍നിന്നായിരിക്കണം

ഉണ്ടാവും ഇങ്ങനെയും

ഒന്‍പതിനുമുന്‍മ്പേഓഫീസിലെത്തും.അടുക്കിവെയ്ക്കും ഓര്‍മ്മകളെഓരോന്നോരോന്നായ്.കൊഞ്ഞനംകുത്തും-ലീവുള്ള ടീച്ചര്‍പേര്-ടൈംടേബിള്‍കള്ളിയില്‍നിന്ന്.ഫസ്റ്റവറിലെ ടീച്ചറിന്-പകരം പോയമുഷിഞ്ഞനിറമുള്ള ടീച്ചറി-നേപ്പോലൊരുഫയല്‍ മുന്നിലെത്തും.വൈകിവരുന്ന വിദ്യാര്‍ത്ഥിയെപ്പോലെധൃതിപിടിച്ച് ചാടാനായ്-നില്‍പ്പുണ്ടാകും ചില കടലാസുകള്‍.യൂണിഫോമിട്ട കുട്ടികളെപ്പോലെ വരിവരിയായെത്തും ചുവപ്പുനാടകള്‍.ഉണ്ടാവും പിന്നേയും; മുഷിഞ്ഞുകീറിയും, അക്ഷരങ്ങള്‍ മാഞ്ഞുംസര്‍ക്കാരോഫീസിലെത്തുന്നവൃദ്ധരും, വെള്ളെഴുത്തും, മാലക്കണ്ണും-ബാധിച്ചതുപോലെയുള്ള...

കോലങ്ങള്‍

അദൃശ്യതയുടെ ഒരു ക്യാമറാക്കണ്ണ്.എപ്പോഴും നമ്മെ ചുറ്റിത്തിരിയുന്ന-തുപോലെ എന്തിനീതരുണികള്‍അവയവമുഴുപ്പും , അംഗചലനങ്ങളും ഇത്രമേല്‍കാട്ടി തിമിര്‍ത്തുപെയ്യുന്നത്കോസ്മെറ്റിക് പുഞ്ചിരിയാലെകൊഞ്ചിക്കുഴയുന്നത്ഒരു ചാനല്‍ തിളക്കം മേനിയില്‍തളിര്‍ക്കുന്നത്ഞാനൊക്കെ പഠിക്കുമ്പോള്‍പാതിപട്ടിണിയെങ്കിലും തുടുപ്പും, കൊഴുപ്പുമില്ലെങ്കിലുംഭംഗിയാര്‍ന്ന മേനിയുംസ്നേഹാര്‍ദ്രഹൃദയവുമുണ്ടായിരുന്നു.ഇന്ന് കോലങ്ങളാണ് ചുറ്റും കോസ്മെറ്റിക് കോലങ്ങള്‍ Generated from archived content: poem1_july26_12....

ഇത് ഇന്ത്യ

ഇത് പഴയൊരു മാളിക വീട്കൂട്ട് കുടുംബ സ്വത്ത്കണ്ണും,കരളും കൂടിചേര്‍ന്ന്നീരും,ചോരയും മണ്ണിലൊഴുക്കിഅറിയാതായിരമായിരമാളുകള്‍പടുത്തൊരു മാളിക വീട്ചിതലുകള്‍ പണ്ടേ കയറിയെങ്കിലുംകാതല് കവരാന്‍ കഴിഞ്ഞില്ലിനിയും.വിറ്റു തുലയ്ക്കാന്‍ ഉണ്ടൊരു കൂട്ടര്‍കച്ച മുറുക്കി നടന്നീടുന്നുക്ഷണിച്ചു വരുത്തുന്നുണ്ടവര്‍ക്ഷയിച്ചൊരു മാളിക വീടെന്നോതിവെള്ളിക്കാശിന് ഉന്നം വെച്ചവര്‍.മച്ചക വാതിലിനുള്ളില്‍ നിന്നുംപിച്ചും,പേയും ചില നേരം കേള്‍ക്കാംഇരുളില്‍ പൊട്ടിച്ചിരിയും ,പൊട്ടിത്തെറിയും,മാനം പോയൊരു പെണ്ണിന്‍ തേങ്ങലും.എങ്കിലുമിവിടെയുള്ള ...

ഒരു രക്തസാക്ഷിയുടെ ജനനം…..

മിനികഥ കവിത ചൊല്ലുന്നയാള്‍ തന്നെയായിരുന്നു കൈ ചൂണ്ടി കയര്‍ത്തതും മുഷ്ടി ചുരുട്ടി- മുദ്രാവാക്യം വിളിച്ചതും. തൊഴിലാളികളോട് തൊഴിലിനെ- ക്കുറിച്ചും കുട്ടികളോട് പുസ്തകത്തെക്കുറിച്ചും ഒരേ ഉത്സാഹത്തോടെ പറഞ്ഞതും. തൊഴിലിനു കൂലിക്കായി കൊടികെട്ടിയ- ഒരു രാത്രിയിലാണ് കുത്തേറ്റു മരിച്ചത്. ഉറ്റവരില്ലാതതിനാല്‍ ഉള്ളവര്‍- ചേര്‍ന്നൊരനുശോചനം. ഓര്‍മ്മ പുതുക്കലിന് ഒരു കവിത ചൊല്ലല്‍, -തെരുവ് നാടകം വേവലാതിപ്പെടാന്‍ വേറൊന്നുമില്ലായിരുന്നു. ഒരാള്‍ ജീവിച്ചു;മരിച്ചു അത്രമാത്രം ഓര്‍ക്കാനും ഓര്‍മ്മിക്കപ്പെടാനും ഒന്നുമില്ലായിര...

എന്തിനീ മാവേലിവന്നിടേണ്ടു

ഓണം വന്നുവിളിച്ചെന്നാകിലും ഓർമ്മയിലില്ലീമാവേലി ഓലക്കുടയുടെ കാര്യമതു ചൊന്നാൽ ഓലേഞ്ഞാലിയും നാണിക്കും ഒന്നിച്ചൊന്നായ്‌ നിന്നവരെല്ലാം ഒറ്റതിരിഞ്ഞിന്നെങ്ങുപോയി. പൂത്തുവിടരേണ്ട കാടും മേടും ചുട്ടുകരിച്ചവരാരാണ്‌ കൊയ്‌തുമെതിക്കേണ്ട പാടത്തിലെല്ലാം മാളിക പണിയുന്നു- മാളോര്‌ ഓണത്തിൻ നാളിലി- ഓർമ്മപുതുക്കാനായ്‌ എന്തിനിമാവേലി വന്നിടേണ്ടു സ്വീകരിച്ചാനയിക്കാനില്ലാരും കൊടുവാളിൽ സീൽക്കാരമാണിന്നെങ്ങും ചെമ്പൂവിരിഞ്ഞുള്ള മുറ്റങ്ങളില്ല ചെഞ്ചോരപ്പാടാണി മുറ്റത്തെങ്ങും ഓണത്തിൻ നാളിലി- ഓർമ്മപുതുക്കാനായ്‌ എന്തിനി മാവേലി വന...

തീർച്ചയായും വായിക്കുക