Home Authors Posts by രാജ്‌ മോഹൻ

രാജ്‌ മോഹൻ

0 POSTS 0 COMMENTS
ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ 6-​‍ാം ക്ലാസ്സിൽ പഠിക്കുന്നു. “കാറ്റും കിളിയും ഞാവൽപ്പഴങ്ങളും” എന്ന കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്‌. ഒട്ടനവധി പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിലാസം കൂവപ്പറമ്പിൽ വീട്‌, ചെറായി പി.ഒ. എറണാകുളം. Address: Phone: 0484 2481239

തുമ്പി

വാനിൽ പാറി നടക്കും തുമ്പീ വർണ്ണപ്പട്ടു ധരിച്ചൊരു തുമ്പി വാലിലുമുണ്ടേ വർണ്ണങ്ങൾ തോലിലുമുണ്ടേ വർണ്ണങ്ങൾ കാലുകളുണ്ടേ ആറെണ്ണം കൊമ്പുകളയ്യോ രണ്ടെണ്ണം തുമ്പപ്പൂവിൻ മണമുണ്ടേ ചെത്തിപ്പൂവിൻ നിറമുണ്ടേ കുട്ടികൾ നിന്നെ കണ്ടെന്നാൽ ചരടിൽ കെട്ടി വലിച്ചീടും കല്ലുകൾ പലതു ചുമപ്പിക്കും അയ്യോ കഷ്‌ടം തോന്നുന്നു പാവം തുമ്പീ പൂത്തുമ്പി. Generated from archived content: poem2_nov30_06.html Author: rajmohan

മഴവില്ല്‌

മഴവില്ലേ നിൻ കുപ്പായം ഏഴഴകുളെളാരു കുപ്പായം സുന്ദരമായൊരു കുപ്പായം പച്ച, മഞ്ഞ, നീല, ചോപ്പ്‌ ചേർത്ത്‌ തയിച്ചൊരു കുപ്പായം ഏഴഴകുളെളാരു കുപ്പായം ഏഴും പല പല വർണ്ണങ്ങൾ ഏഴും ചേർന്നും വർണ്ണങ്ങൾ മാനത്താളെളാരു കൊട്ടാരത്തിൻ കാവൽക്കാരൻ മഴവില്ലേ വർണ്ണം പൂശിയ നിൻകുപ്പായം തുന്നിയതാര്‌ മഴവില്ലേ ആരും കൊതിക്കും കുപ്പായം വർണ്ണം നിറയും കുപ്പായം എനിക്കുതരുമോ കുപ്പായം ഏഴഴകുളെളാരു കുപ്പായം. Generated from archived content: poem1_nov30_06.html Author: rajmohan

വർഷമേഘങ്ങൾ

വർഷക്കാലം വന്നല്ലോ മാനമിരുണ്ട്‌ കറുത്തല്ലോ ഇടവപ്പാതിയിലിടി വെട്ടി പൂമഴ പെരുമഴ പെയ്‌തല്ലോ. പെയ്‌തു തിമിർക്കും പെരുമഴയിൽ മാനുഷരാനന്ദ നൃത്തമാടി മാമരം പച്ചക്കുട നിവർത്തി മാനുഷർക്കെല്ലാം തണലു നൽകി. വെളളരിപ്രാവുകൾ പാറിയെങ്ങും മയിലുകൾ പീലി വിടർത്തിയാടി മാമലക്കാവിലിരുന്നു കുയിൽ ചിറകിട്ടടിച്ചൊരു പാട്ടു പാടി. വർഷക്കാലം വന്നല്ലോ... മാനമിരുണ്ടു കറുത്തല്ലോ ഇടവപ്പാതിയിലിടിവെട്ടി പൂമഴ പെരുമഴ പെയ്‌തല്ലോ. Generated from archived content: kuttinadan_mar19.html Author: rajmoh...

വസന്തകാലം

വസന്തകാലം ആഗതമായ്‌ തൊടിയിൽ നിറയെ പൂവുകളായ്‌ പൂവിനുചുറ്റും തുമ്പികളായ്‌ പൂന്തേൻ നുകരാൻ വണ്ടുകളായ്‌ പാടത്തെല്ലാം പൊൻകതിരായ്‌ പൊൻകതിർ തിന്നാൻ കിളികളുമായ്‌ മാമരം പൂക്കൾ വിതറുകയായ്‌ വെയിലും മഴയും പോവുകയായ്‌ വസന്തകാലം ആഗതമായ്‌ പൂക്കളടിക്കടി വായ്‌ക്കുകയായ്‌ പൂക്കൾ തൻ നറുമണം വീശുകയായ്‌. Generated from archived content: kuttinadan_july24.html Author: rajmohan

ഒരു യാത്ര

ജന്തുക്കൾ തൻ ലോകം കാണാൻ പോരുന്നോ നീ ചങ്ങാതീ. തുമ്പിക്കൈയ്യൻ കൊമ്പനുമുണ്ടേ പാട്ടിൻ ടീച്ചർ കുയിലുണ്ടേ ഡാൻസിൻ ടീച്ചർ മയിലുണ്ടേ വില്ലൻ കരടിച്ചാരുണ്ടേ പല്ലൻ സിംഹത്താനുണ്ടേ. ജന്തുക്കൾ തൻ ലോകത്തിൽ മണ്ണിലിഴഞ്ഞുകളിക്കും പുഴുവും പുഴുവിൻ കാലൻ തവളച്ചാരും മരങ്ങൾ തോറും ചാടി നടക്കും കുരങ്ങനുമുണ്ടേ ആ ഭൂവിൽ. ചാടി നടക്കും മാനുകളും നീന്തി നടക്കും മുതലകളും. എല്ലാമുളെളാരു ലോകം കാണാൻ പോരുന്നോ നീ ചങ്ങാതീ. Generated from archived content: kuttinadan_feb19.html Author: rajmoha...

തീർച്ചയായും വായിക്കുക