രാജ്‌കുമാർ.വി
തകഴിയുടെ കറുത്തമ്മയ്‌ക്ക് അൻപത്
ആരവങ്ങളൊഴിയാത്ത ആലപ്പുഴയിൽ നിന്നും അമ്പലപ്പുഴയും കടന്ന് കരിമാടിക്കുട്ടന്റെ നാട്ടിലൂടെ തകഴിയുടെ നിഷ്‌കളങ്കതയിലേക്ക്. തകഴി യു.പി. സ്‌കൂളിനുമുൻപിൽ ബസിറങ്ങി തിരികെ നടന്നത് കൊയ്‌തെടുത്ത പാടങ്ങൾക്കു നടുവിലൂടെയുളള റോഡിലൂടെ, തകഴിയിലെ പഴയ തോട്ടിലൂടെ റയിൽവെ ക്രോസിനോടു ചേർന്നുളള വീട്ടിലേക്കായിരുന്നു. പൂമുഖത്തേക്ക് കയറിയപ്പോൾ, മുറുക്കിച്ചുവപ്പിച്ച് ഊറിച്ചിരിച്ച് ചാരുകസേരയിലിരിക്കുന്ന തറവാട്ടുകാരണവരെയാണ് എനിക്ക് ഓർമ്മ വന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ ഒരു സ്പന്ദനമായി നാടിനോടൊപ്പമുണ്ടായിരുന്ന ...