രാജി ദിനേശ്
യൂണിഫോം
അച്ചു അന്ന് പതിവിലും സന്തോഷവാനായി കണ്ടു. കാരണം ഇന്നാണ് അവന്‍ ആദ്യമായി സ്കൂളിലേക്കു പോകുന്നത് . തൊട്ടടുത്ത ഗവണ്മെന്റ് സ്കൂളില്‍ ഒന്നാം ക്ലാസിലേക്ക്. സ്കൂളിന്റെ അന്തരീക്ഷവും കുട്ടികളും അധ്യാപകരും അവനെ വല്ലാതെ ആകര്‍ഷിച്ചു . അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ എല്ലാവര്‍ക്കും സൗജന്യ യൂണിഫോം നല്‍കുന്ന കാര്യം പറഞ്ഞു. പുത്തന്‍ യൂണിഫോം അണിഞ്ഞ് സ്കൂളിലേക്കു പോകാന്‍ അവനു കൊതിയായി. രണ്ടാഴ്ച കഴിഞ്ഞു യൂണിഫോമിനെ കുറിച്ച് യാതൊരു അനക്കവുമില്ല. പിന്നെയുള്ള ഓരോ ദിവസവും യൂണിഫോമിനു കാത്തിരിപ്പായി. അങ്ങനെ ഓണപ്പരീക്ഷയുമെത്...
എന്റെ ജനനി
മഴയെവെല്ലുന്ന മഞ്ഞ് കുനുകുനെ ചൊരിയുമ്പോഴും നക്ഷത്രവിളക്കുപോൽ മിന്നുന്ന കുന്നുകളും ബഹുമുഖകെട്ടിടങ്ങൾ തലയുയർത്തി നിൽക്കുമ്പോഴും അവയിലൊന്നും തൊട്ടറിയാൻ- കഴിയാത്തൊരു- സൗന്ദര്യമാണെൻ കേരളമെന്ന- റിയുന്നു ഞാനീ നിമിഷം. Generated from archived content: poem8_apr10_07.html Author: raji_dinesh
മഴ
മുറ്റത്ത് നിൽക്കവേ ഒരു മഴത്തുളളിയെൻ വിരലിൽപതിച്ചു ആ മഴത്തുളളിതൻ സൗന്ദര്യം- ഞാനാസ്വദിക്കേ നിമിഷനേരംകൊണ്ട് പെരുമഴവന്നെന്നെ ആപാദചൂഢം നനച്ചു അപ്പൊഴെൻ മനസ്സിൽ ആദ്യംപതിച്ച മഴത്തുളളിതൻ സൗന്ദര്യമായിരുന്നു. Generated from archived content: poem7_may28.html Author: raji_dinesh
സന്ധ്യയ്‌ക്ക് അരകല്ല് കിടുക്കരുത്, എന്തുകൊണ്ട്...
ആധുനിക സമഗ്രികൾ കണ്ടുപിടിക്കുന്നതിനു മുമ്പപ് ധാന്യങ്ങൾ അരച്ചും പൊടിച്ചും എടുക്കുന്നതിന് അരക, ആട്ട്‌കല്ല് മുതലായവ ഉപയോഗിച്ചിരുന്നു. സന്ധ്യയ്‌ക്ക് ഇങ്ങനെയുളള ജോലികൾ ചെയ്യരുതെന്നു പറയുന്നതിൽ കാര്യമുണ്ട്. അയൽപ്പക്കങ്ങളേയും നമ്മുടെ പൂർവ്വികർ ശ്രദ്ധിച്ചിരുന്നു സന്ധ്യയ്‌ക്ക് ഇത്തരം പ്രവർത്തികൾ ചെയ്‌താൽ ദോഷമുണ്ടാകുമെന്ന പഴമൊഴിയും ശ്രദ്ധേയമാണ്. കുട്ടികൾ പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സമയമാണു സന്ധ്യാനേരം. ഈ സമയത്ത് അരകല്ല് കിടുങ്ങിയാൽ പഠനത്തിനും പ്രാർത്ഥനക്കും തടസം നേരിടും. മാത്രമല്ല സന്...