രാജേഷ് നന്ദിയംകോട്
പ്രണയം
ഇലകളില്‍ നിന്ന്ഏതു മരത്തേയാണ് ഉന്മൂലനം ചെയ്യാനാവുക?ഒന്നാകെ കൊഴിഞ്ഞാലും മണ്ണടരിലെഇല ഞരമ്പില്‍ നിന്ന്ഒരു മരം തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യും.. Generated from archived content: poem5_july2_13.html Author: rajesh_nandiyamkodu
നമ്മളുൾക്കൊള്ളാത്ത വിശുദ്ധഇടങ്ങൾ
നമ്മുടെ വാക്കിടങ്ങളെപ്പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ? വർത്തമാനങ്ങളാൽ മുഖരിതമാകുന്ന കാലം നമ്മളിൽ നിന്നകലുന്നതിന്റെ വ്യകതമായ തെളിവുകൾ ചുറ്റിനും നടമാടുന്ന പുതുകാലത്തിൽ, രാഷ്‌ട്രീയ വർത്തമാനങ്ങൾ ഏറ്റവും കൂടുതൽ പ്രസരിച്ചിരുന്ന ചായക്കടകൾ അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരുന്നു. പണ്ട് നന്ദിയംകോട്ടിൽ പാലക്കാട് ഗുരുവായൂർ സംസ്‌ഥാന പാതയോടുചേർന്ന് ചന്ദ്രേട്ടന്റെ ചായക്കടയിൽ പ്രഭാതങ്ങളിൽ ദേശാഭിമാനിയും, മാതൃഭൂമിയും, മലയാളമനോരമയും സൂക്ഷ്‌മമായി വായിച്ച് ചർച്ച ചെയ്‌തിരുന്ന ലാസ്‌റ്റ് വണ്ടി അയ്യപ്പേട്ടൻ, എന്റെ ഓർമ്...
എന്റെ വൺവേ പ്രണയത്തെപ്പറ്റി
ഓർമ്മ പ്രേമനിർഭരം മൂകമെന്നന്തരാത്‌മാവിന്നും ഗ്രാമസൗന്ദര്യപ്പൂവിലവളെത്തിരയുന്നു. പി. കുഞ്ഞിരാമൻ നായർ. വർഷങ്ങൾക്കു മുമ്പാണ് സുഹൃത്ത് സന്തോഷിന് അവന്റെ കാമുകി ഹയറുന്നിഷ പ്രണയലേഖനം കൈമാറുന്നത് ഞാൻ നേരിൽ കാണുന്നത്. അന്നേരം അവളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു പരിഭ്രാന്തിനിറഞ്ഞിരുന്നു. കിളിവാലൻ കുന്നിറക്കത്തിലെ ടാറിട്ട റോഡിൽ ആളില്ലാനേരവും കാലവും നോക്കി അവർ മിണ്ടിയും പറഞ്ഞും പ്രണയാക്ഷരങ്ങളെ സൗന്ദര്യപ്പെടുത്തി. ഹയറുന്നിഷ സുന്ദരികുട്ടിയായിരുന്നു. പ്രായം പതിനേഴോ പതിനെട്ടോ? സന്തോഷ് സുന്ദരനൊന്നുമല്ല....
കുടിലായാലും കൊട്ടാരമായാലും വീട് വീട് തന്നെ
മണിയേട്ടന്റെ ഇരുനില ബംഗ്ലാവിലെ മുകൾ നിലയിൽ പടിഞ്ഞാറോട്ട് കാഴ്‌ച വരുന്ന ജനാലയിലെ ചില്ലുജാലകം വിജാഗിരിയിൽ സ്‌ക്രൂപിടിപ്പിക്കുമ്പോൾ ഞാനോർത്തത് ഇതെത്രാമത്തെ ജാലകമാവണം ഞാൻ നിർമ്മിച്ച് ഫിറ്റ് ചെയ്‌തു കൊടുക്കുന്നത് എന്നതാണ്. പതിനാലുവർഷത്തെ പണിജിവിതത്തിൽ ഓർത്തെടുക്കാൻ പറ്റാത്തത്രയും ജനാലകളും വാതിലുകളും ഉണ്ടാക്കിയിട്ടുണ്ടാവണം. എത്രയെത്ര മരകഷ്‌ണങ്ങൾ ആദ്യകാലങ്ങളിൽ ചിന്തേരിട്ട് പണിക്ക് പാകമാക്കിയെന്നോ? ചിന്തേരുതടി ഒരാൾ തള്ളാനും മറ്റൊരാൾ വലിക്കാനും പണ്ടൊക്കെ പണിപഠിക്കാൻ വരുന്നവന് നാലോ അഞ്ചോ വർഷം സ്...
പ്രണയം
ഓരോ ശരീരവും ഓരോ ഭൂപടമാണ്. പേരറിയാത്ത മരങ്ങളിൽ പെയ്യുന്ന മഴപോലെ പ്രണയവും. Generated from archived content: poem5_july5_07.html Author: rajesh_nandiyamkodu
രാത്രിമഴ
തലേന്നു രാത്രി മഴ പെയ്‌തെന്ന്
പ്രഭാതത്തിൽ
ഇലകളിൽ നിന്നാണ്
ഞാനറിഞ്ഞത്.
ഇടവഴിയിൽ കൊഴിഞ്ഞുവീണ
കരിയിലകൾക്കുമീതെ
രാത്രിമഴയുടെ ധന്യത.
കുളിർകാറ്റിൽ
ഇലച്ചാർത്തുകൾക്കൊപ്പം
ഞാനും ഈറനായി.
Generated from archived content: poem11_july_05.html Author: rajesh_nandiyamkodu