Home Authors Posts by രാജേഷ്‌ എം.ആർ

രാജേഷ്‌ എം.ആർ

0 POSTS 0 COMMENTS
മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ. വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു. വിലാസംഃ രാജേഷ്‌.എം.ആർ., മാളിയേക്കൽ വീട്‌, കുറുമശ്ശേരി പി.ഒ. എറണാകുളം. Address: Post Code: 683 579

കവിതയിൽ താമസിക്കുന്നവർ

സമകാലിക സാമൂഹിക-സാംസ്‌കാരികാനുഭവങ്ങളെ സൂക്ഷ്‌മരാഷ്‌ട്രീയത്തിന്‌ വിധേയമാക്കുന്ന കവിതാ സമാഹാരമാണ്‌ പി.ടി.ബിനുവിന്റെ ‘കവിതയിൽ താമസിക്കുന്നവർ’. കുറഞ്ഞ വരികളിലൂടെ ആവിഷ്‌ക്കരിക്കുന്ന ഈ കവിതകളിൽ ഓരോ വാക്കിലും വർത്തമാനകാലത്തിന്റെ വ്യത്യസ്‌ത ആശയങ്ങൾ അന്യോന്യം ഏറ്റുമുട്ടുന്നതായി കാണാവുന്നതാണ്‌. ഇവിടെ വാക്കുകൾ അത്ഭുതം കൊളളുന്ന, പ്രതിഷേധം പ്രകടിപ്പിക്കുന്ന സ്വഭാവം കൈകൊളളുന്നു. കവിതയിലൂടെ തന്റെ ലോകത്തെ എങ്ങനെ ആവിഷ്‌​‍്‌ക്കരിക്കാം എന്ന അന്വേഷണമാണ്‌ ഈ കവിതകൾ. കവിയുടെ സ്വത്വാന്വേഷണത്തിന്റെ വിവിധതലങ്ങൾ ആവിഷ്‌...

കവിതാക്കാലം

കവികളും കവിതകളും ഒളിച്ചിരിക്കും കാലം കവിതയുടെ വെബ്‌സെറ്റിൽ വൈറസ്‌ ബാധിച്ചിരിക്കുന്നു. കവി വിതച്ച ഉൽപ്പന്നങ്ങൾ വിലയില്ലാ പുഴുത്തിരിക്കുന്നു. ചൈനാകവിതകൾ മാർക്കറ്റിൽ കിട്ടുംകാലം സ്‌പോൺസർമാരും കവികളും കൈക്കോർക്കുംകാലം. കവിതയുടെ പരസ്യവുമായി പരസ്യത്തിന്റെ കവിതയുമായി പരസ്യകവിതയിതാ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. കവിതയ്‌ക്കൊരു കവിത സൗജന്യം. Generated from archived content: poem_kavithakalam.html Author: rajesh_mr

ദൈവത്തിന്റെ സ്വന്തം നാട്‌

ടൂറിസത്തിന്റെ ഭാഗമായി ഒരു ദേശത്തിന്റെ സാംസ്‌കാരിക കലകളും, ആചാരങ്ങളും, വിശ്വാസങ്ങളും, ദേശസ്ഥാപനങ്ങളുമെല്ലാം തദ്ദേശവാസികളിൽ നിന്ന്‌ പിടിച്ചുമാറ്റുന്ന ഒരു കാലത്തിന്റെ അടയാളപ്പെടുത്തലാണ്‌ അംബികാസുതൻ മാങ്ങാട്‌ രചിച്ച നോവലായ ‘മരക്കാപ്പിലെ തെയ്യങ്ങൾ’. ആഗോളവൽക്കരണഫലമായി ദേശരാഷ്‌ട്രത്തിന്റെ അതിരുകൾ മായപ്പെടുകയും, ആർക്കും എവിടെ, എപ്പോഴും ചെന്നെത്താവുന്ന ഭൗതിക, സാങ്കേതിക അവസ്ഥ സംജാതമായിരിക്കുകയും എന്നാൽ മാനവികത നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാവസ്ഥ ലോകവ്യാപകമായി രൂപപ്പെടുകയും ചെയ്‌തിരിക്കുന്നു. പ്...

പളളിക്കൂടചിന്തകൾ

1 ഇലക്കുടയിൽ പെയ്‌തിറങ്ങിയ ബാല്യം പളളിക്കൂട വരാന്തയിൽ പുതുമഴയുടെ മണം നുകർന്ന്‌ പാഠങ്ങൾ. യൂണിഫോമില്ലാത്ത ലോകത്തേക്ക്‌ പോയ കൂട്ടുകാരിയും ഫീസില്ലാതെ ആകാശത്ത്‌ പഠിക്കുന്ന കൂട്ടുകാരനും ഒഴിഞ്ഞ പാഠങ്ങൾ. ഇന്ന്‌ സരസ്വതീ ജപം പണം ചോദിച്ച്‌ കൂടെ തെരുവുമക്കളും കീശയുടെ ഓട്ടയിലൂടെ മാനേജ്‌മെന്റിനെ കാണുന്ന അധ്യാപകൻ പാഠങ്ങൾ ഒരുവിടുന്നു. കംപ്യൂട്ടറിനു മുമ്പിൽ സേവ്‌ ചെയ്യപ്പെടുന്ന സമ്പന്നർ ഡിലീറ്റ്‌ ചെയ്യപ്പെടുന്ന ദരിദ്രർ. 2 പാഠം ഒന്ന്‌ ആഗോളവൽക്കരണം അതിർത്തികൾ മായപ്പെടുന്ന സമത്വസുന്ദര ലോകം. പാഠങ്ങൾ...

മാനസാന്തരം

‘ബാല്യകാലസഖി’ വായിക്കണമെന്ന്‌ എന്നോടു പറഞ്ഞതാരാണ്‌? എന്നെ ഉപേക്ഷിച്ചുപോയ എന്റെ കളികൂട്ടുകാരിയായിരിക്കും. ഞാൻ കാത്തിരുന്നത്‌ ഒരു ‘മഞ്ഞു’ തുളളിപോലെ പവിത്രമായ വിമലയ്‌ക്ക്‌ വേണ്ടിയായിരുന്നു. പക്ഷേ എനിക്ക്‌ എപ്പോഴും കിട്ടിയതോ ‘എന്റെ കഥ’ മനസ്സിലാക്കാത്ത ഒരു കൂടുമാറ്റക്കാരിയും. ഇന്നു ഞാൻ ബ്രാംസ്‌റ്റോക്കറുടെ ‘ഡ്രാക്കുള’ വായിച്ചു ജീവിക്കുകയാണ്‌. Generated from archived content: manasantharam.html Author: rajesh_mr

‘മാർഗ്ഗ’ത്തിന്റെ സമകാലിക രാഷ്‌ട്രീയം

സാഹിത്യവും സിനിമയും തമ്മിൽ അതിന്റെ ഉത്ഭവഘട്ടം മുതലുണ്ടായിരുന്ന ബന്ധം ചരിത്രത്തിന്റെ പല ഘട്ടങ്ങളിൽ പല സിനിമാസങ്കേതങ്ങൾക്കും വ്യത്യസ്ത പ്രമേയ സ്വീകരണക്രമത്തിലും പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. സാഹിത്യവും സിനിമയും വ്യത്യസ്‌ത മാധ്യമരാഷ്‌ട്രീയ നിലപാടുകളിൽ അനുഷ്‌ഠിതമാണ്‌. എം.സുകുമാരന്റെ ‘പിതൃതർപ്പണം’ എന്ന ചെറുകഥ രാജീവ്‌ വിജയരാഘവൻ ‘മാർഗം’ എന്ന സിനിമയാക്കിയപ്പോൾ ചെറുകഥാപ്രത്യയശാസ്‌ത്ര നിലപാടുകളെ മറ്റൊരു വിധത്തിൽ സമീപിക്കുന്ന വിമർശനാത്മക രാഷ്‌ട്രീയ നിലപാടുകളാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. “നൗ ഐ ...

നാട്ടറിവ്‌ – ആധുനികത-ആധുനികോത്തരത-സംസ്‌കാരപഠ...

ആധുനികത അപ്രധാനമാക്കിയ പല അറിവുകളേയും സംസ്‌ക്കാരപഠനം പഠന വിധേയമാക്കുന്നു. ഒരു വലിയ വിഭാഗം വിശ്വസിക്കുന്ന ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അപകൃഷ്‌ടമെന്ന്‌ കരുതിയത്‌ ഇന്ന്‌ പ്രശ്‌നവൽക്കരിക്കപ്പെടുന്നു. നാട്ടറിവ്‌ എന്നത്‌ കൂട്ടായ്‌മയുടെ ജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങളെ സംബന്ധിച്ചിട്ടുളളതാണ്‌. കൂട്ടായ്‌മയുടെ സ്വത്വങ്ങളെ തേടിയുളള യാത്ര കൂടിയാണ്‌ നാട്ടറിവ്‌ പഠനങ്ങൾ. നാട്ടറിവുകൾ ചരിത്രപരമായി തെറ്റും ശരിയും വിധിക്കാതെ, ഓരോ വ്യക്തിയും സമൂഹവും ഇതെങ്ങനെ നോക്കി കാണുന്നു എന്നന്വേഷിക്കുന്നു. നാട്ടറിവിലൂടെ പാരമ്പര്യ...

കേരളീയ ആധുനികോത്തരത

സമകാലീന കേരളീയ പരിസരം ആധുനികോത്തരതയുടെ സാമൂഹ്യാവസ്ഥ പ്രകടിപ്പിക്കുന്നതായി കാണാവുന്നതാണ്‌. കേരളത്തിൽ കഥകളെ സംബന്ധിച്ചാണ്‌ ആദ്യമായി ആധുനികോത്തര സംവാദങ്ങൾ തുടങ്ങിയത്‌. അയ്യപ്പപണിക്കർ, എൻ.ശശിധരൻ, എൻ.പ്രഭാകരൻ, വി.സി.ശ്രീജൻ, പി.പി.രവീന്ദ്രൻ, കെ.പി.അപ്പൻ, വി.സി.ഹാരീസ്‌, സി.ബി.സുധാകരൻ തുടങ്ങിയവർ ചർച്ചയിൽ അവരുടേതായ സംഭാവനകൾ പങ്കുവച്ചു. കൂടാതെ സൈദ്ധാന്തികനായ ഐജാസ്‌ അഹമ്മദ്‌ കേരളത്തിൽ ആധുനികോത്തരത പോയിട്ട്‌ ആധുനികതപോലും ഉണ്ടായിട്ടില്ലെന്ന്‌ പ്രസംഗിച്ചതുമാണ്‌. ആധുനികോത്തരതയെ സമീപിക്കുമ്പോൾ രണ്ട്‌ പ്രശ്‌നങ്ങ...

നീലക്കുയിൽ ഇന്നു കാണുമ്പോൾ

പി.ഭാസ്‌ക്കരനും രാമുകര്യാട്ടും കൂടി സംവിധാനം ചെയ്‌ത നീലക്കുയിൽ (1954) അമ്പത്‌ വർഷം പിന്നിടുകയാണ്‌. നല്ല രണ്ടാമത്തെ ചിത്രമെന്ന ദേശീയ അവാർഡ്‌ നേടിയ നീലക്കുയിൽ വളരെയധികം പ്രശംസ പിടിച്ചുപറ്റിയ ചലച്ചിത്രാവിഷ്‌ക്കാരമാണ്‌. ചരിത്രപരമായ ഒരു വിലയിരുത്തലാണ്‌, നോക്കിക്കാണലാണ്‌ ഇന്ന്‌ വീണ്ടും ഈ സിനിമ കാണുമ്പോൾ അന്വേഷിക്കേണ്ടത്‌. എസ്‌.എസ്‌. രാജൻ സംവിധാനം ചെയ്‌ത ‘സ്‌നേഹസീമ’ (1954), പി.രാമദാസിന്റെ ‘ന്യൂസ്‌ പേപ്പർ ബോയ്‌’ (1955), രാരിച്ചൻ എന്ന പൗരൻ (1956), പാടാത്ത പൈങ്കിളി (1957), മറിയക്കുട്ടി (1958) എന്നിങ്ങ...

വീണ്ടെടുപ്പുകൾ – സാഹിത്യം സംസ്‌കാരം ആഗോളത

ആഗോളവത്‌കരണകാലത്ത്‌ സാമ്പത്തിക രാഷ്‌ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തും അധിനിവേശത്തിന്റെ പ്രത്യയശാസ്‌ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌ വ്യക്തമായി കാണാവുന്നതാണ്‌. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം സാമ്പത്തിക അസമത്വങ്ങൾക്കെതിരെ സാംസ്‌കാരിക കലാകാരൻമാർ അവരുടെ കലാസൃഷ്‌ടികളിലൂടെയും സാഹിത്യകൃതികളിലൂടെയും പ്രതിരോധത്തിന്റെ രാഷ്‌ട്രീയം പ്രയോഗിച്ചുകൊണ്ടിരിക്കും. അതുകൊണ്ട്‌ തന്നെ കേവലം ലാവണ്യാത്മക വായനയിൽനിന്ന്‌ മാറി സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ വായനയിലേക്ക്‌ അവർ പോകുന്നു. പുതിയ ഇടങ്ങളെ തിരിച്ചറിയാനും സമൂ...

തീർച്ചയായും വായിക്കുക