രാജേഷ് നന്ദിയംകോട്
‘രമണൻ’ എഴുപത്തിനാലുകൊല്ലത്തിനപ്പുറം
ഞാനെപ്പോഴും വൈകി വൈകിയോടുന്ന വണ്ടിയായി തോന്നിതുടങ്ങിയിട്ട് കാലമേറെയായി; അങ്ങനെയുള്ള വൈകലിലാണ് എഴുപത്തിനാല് കൊല്ലം മുമ്പ് ഒരു ഒക്‌ടോബർ മാസത്തിൽ, വളരെ ദാരിദ്ര്യത്തിലും കഷ്‌ടതയിലും അയിത്തത്തിലും ജൻമിത്തത്തിലും ജീവിക്കുന്ന മലയാളികൾക്കിടയിലേക്ക് ‘രമണൻ’ എന്ന ഒരു പുസ്‌തകം ഊർന്നിറങ്ങിയത്. വായിച്ചവർ വായിച്ചവർ പരസ്‌പരം പറഞ്ഞ് പറഞ്ഞ് എഴുപത്തിനാല് കൊല്ലത്തിനിപ്പുറം രമണന്റെ പുതിയ പതിപ്പ് 1980-ൽ ജനിച്ച് പത്താം തരം വരെ പഠിച്ച് പഠനം കഴിഞ്ഞ് പാരമ്പര്യതൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്ന എന്റെ കുഞ...
വേനൽ, പ്രണയം, കല്യാണം
വേനൽ കത്തികയറുകയാണ്. പുറത്തേക്കിറങ്ങിനടക്കാൻ തന്നെ പേടിതോന്നുന്നു. തെളിഞ്ഞ ആകാശം പകലിനെ അടയാളപ്പെടുത്തികൊണ്ടിരുന്നു. ഇടക്കിടെ പൊടിക്കാറ്റ് അടിച്ചുകയറി. പണിസ്‌ഥലത്തും വീട്ടിലും ബൈക്കിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടയിൽ കണ്ണുകലങ്ങി. ചുണ്ടുകൾ വരണ്ട്‌പൊട്ടി റോഡിലൂടെ വലിയ ലോറികളിൽ ആനകൾ പൂരപറമ്പുകളിലേക്ക് മുറുമുറുപ്പോടെ സഞ്ചരിച്ചു. വള്ളുവനാട്ടിലെ ഓരോ പൂരകമ്മറ്റിക്കാരും അവർക്ക് കഴിയാവുന്നവിധം ആനകളുടെ കൂറ്റൻ ഫ്ലക്‌സ്‌ബോർഡുകൾ റോഡരികുകളിൽ സ്‌ഥാപിച്ചു. തരക്കേടില്ലാതെ ആനകൾക്ക് ഗജരാജപ്പട്ടവും, ...
മുന്നോട്ട്‌പോകേണ്ടുന്ന കാലം
മഴയില്ലാത്തദിനങ്ങളിൽ നമ്മൾ വിയർപ്പിനാൽ നനയും എന്ന് മൊബൈൽ സന്ദേശമയക്കണമെന്ന് കരുതിയതാണ് മറന്നുപോയി. കുറച്ച് കാലമായി മൊബൈൽ സന്ദേശമയക്കാൻ കിട്ടിയ കൂട്ടുകാരിയായിരുന്നു ഹരിത എന്ന കവിസുഹൃത്ത്. സെൽഫോൺ അഭിനിവേശം കൂടുന്നു എന്ന പാരാതിയുടെ മേൽ അവളുടെ അച്ഛൻ വിലക്കേർപ്പെടുത്തി. കുറച്ചായി ഹരിത വിളിക്കാറേയില്ല. ഇടക്കൊക്കെ തപാൽക്കാരൻ കൊണ്ടുവരുന്ന കത്തുകളിൽ അവളുടെ സാന്നിദ്ധ്യമറിഞ്ഞു. മുൻപൊക്കെ കത്തെഴുത്ത് സ്‌ഥിരമായിരുന്ന കാലത്ത് വയനാട്ടിലെ, കഥകൾ എഴുതിയിരുന്ന സോണിയായിരുന്നു സ്‌ഥിരം സുഹൃത്ത്. ഒരു നാൾ...
ഒന്നുമൊന്നും തിട്ടമില്ലാത്ത കാലം
മടുപ്പ് മടുത്ത് മടുത്ത് പോകുന്ന ജീവിതയാത്ര. പ്രത്യാശഭരിതം എന്ന് പറയാൻ തക്കതായ സംഭവവിശേഷണങ്ങളൊന്നും മുപ്പതു കൊല്ലത്തെ ജീവിതത്തിൽ സംഭവിച്ചില്ല. കവിതയെഴുതിയിട്ട് ഒന്നും സംഭവിച്ചില്ല എന്ന് അയ്യപ്പൻ കാണിച്ചുതന്നു. പണിയെടുത്തും ഒന്നും സംഭവിക്കില്ല എന്ന് അച്ഛനും കാണിച്ചു. പ്രണയിച്ചിട്ടില്ലാത്ത ജീവിതത്തിൽ ഇനി അതുകൊണ്ടും ഒന്നും സംഭവിക്കാനില്ല എന്ന് സുഹൃത്തുക്കളും കാണിച്ചുതരുന്നു. കുറേപണമുണ്ടാക്കിയവരൊക്കെ മരിച്ച് പോകുമ്പോൾ അതുകൊണ്ടുപോകാത്തതുകൊണ്ട് ആ സാധ്യതയും മങ്ങിപ്പോയി. മഴ വരുന്നു. ഞാൻ...
ഇലകളാകേണ്ട ചിലർ
കാറ്റിലെ ഇലയനക്കത്തിന്റെ ചന്തത്തെ കണ്ടിട്ടുണ്ടോ? ചെറുകാറ്റിനെ ഇക്കാണും ഇലകളൊക്കെ പ്രണയിക്കുന്നുണ്ടാകണം. കാറ്റിനോട് കൊച്ചുവർത്തമാനം പറയുന്നതിന്റെ നേർത്ത മൂളക്കങ്ങൾ. പരിചിതനായ സുഹൃത്ത് അടുത്തിരുന്ന് ശാന്തിയുടെ മന്ത്രങ്ങൾ ഉരുവിടുംപോലെ ഇലയനക്കങ്ങൾ കാതിൽ വന്നണയും. പ്രകൃതി നമ്മളിൽ നടത്തുന്ന സ്‌നേഹാദ്രമായൊരു തഴുകൽ. എന്റെ മുറ്റത്ത് ഏത് വേനൽ പിടുത്തങ്ങളേയും അതിജീവിച്ച് ബദാം മരം, ഒട്ടുമാവ്, പ്ലാവിൻതൈയ്യ് ഇവയൊക്കെചേർന്ന് സ്‌നേഹത്തിന്റെ വിശുദ്ധകാറ്റ് ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക...
മഴയുടെ മട്ടുപ്പാവിൽ നിന്ന്
മഴ പെയ്യുന്നു..... ഇടതൂർന്നമഴ, ചാറ്റൽ മഴ, പൊടിമഴ, പേരാറ്‌മഴ, നൂൽമഴ, ഇടയ്‌ക്ക് അപൂർവ്വമായി വീണുകിട്ടുന്ന രാത്രിയിലെ നിലാവ്‌മഴ. കർക്കിടകത്തിലെ കരിമഴ, വെയിലും മഴയുമായി മഴവില്ലുമഴ. മഴതോർന്നാലോ, മരമഴ....... മഴയുടെ ചന്തത്തെ ശ്രദ്ധിക്കാൻ പോയാൽ പിന്നെ അതിനേ നേരമുണ്ടാകൂ; എന്നിട്ടും പണിയെടുക്കുന്ന പകലുകളിൽ പുറത്തെമഴയിലേക്ക് നോക്കി മൊബൈലിലൂടെ സന്ദേശങ്ങൾ അയക്കും. അവിടെ മഴയുണ്ടോ എന്നോ, ഞാനിവിടെ മഴനോക്കിയിരിക്കുകയാണ് എന്നോ. എന്റെ ഓർമ്മകളിലേക്ക് മഴ വരുന്നത് നന്ദിയംകോട് കുന്നിനുമപ്പുറത്ത് നിന്ന് കു...