കെ. രാജേഷ്
കയ്യൊപ്പ് – ഒരു ഓർമ്മപ്പെടുത്തൽ
ബാലചന്ദ്രനും ശിവദാസും പത്മയുമൊക്കെ ഇവിടെ വന്നിട്ട് കുറച്ചുദിവസങ്ങളായി. ഇവരുടെ ആഗമനം അധികമായും അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല; ഒരുപക്ഷേ അറിയരുതെന്ന നിർബന്ധം പലർക്കുമുള്ളതുപോലെ തോന്നുന്നു. കാരണം, ഓടിപ്പഴകിയ പടങ്ങൾ 50ഉം 100ഉം തികയ്‌ക്കാനായി ഇടുന്ന ‘ലിറ്റിൽ’ തീയറ്ററുകളിലാണല്ലോ ഇവരെ നേരിട്ട് എത്തിച്ചിരിക്കുന്നത്. ഇത്രയൊക്കയേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന ചങ്കൂറ്റം ശ്രീ. രഞ്ജിത്തിന്റെ പരസ്യവാചകത്തിൽത്തന്നെ വ്യക്തമാണ്. ‘ഈ ചിത്രം കണ്ടില്ലെങ്കിൽ, മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല’ ...
ഒരു വിലാപം എന്ന ഒന്നാം പാഠം
അമ്മയുടെ ഉദരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ കുഞ്ഞും ഒരു വിലാപത്തോടെയാണ് തന്റെ ആഗമനം അറിയിക്കുന്നത്. അങ്ങനെ ആരും പഠിപ്പിക്കാതെ തന്നെ അവൻ അല്ലെങ്കിൽ അവൾ ആദ്യം പഠിക്കുന്നതും ആ ഒരു വിലാപം തന്നെ. ഇവിടെ, ഭൂമിയുടെ അവകാശിയായി വാഴാൻ ഇതിൽ ജനിക്കുന്ന ഓരോ ജീവിക്കും അവകാശമുണ്ടെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ നിഗമനത്തോട് യോജിക്കുന്ന, പ്രതീക്ഷകളോടെ പ്രത്യാശയോടെ സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരുന്ന ഒരു പതിനാലുകാരിയെ മതവും സമൂഹവും ചേർന്ന് പഠിപ്പിച്ച ‘ഒരു വിലാപം എന്ന ഒന്നാം പാഠ’ത്തിന്റെ കഥയാണ് ടി.വി.ചന്ദ്ര...
എന്റെ ഹൃദയത്തിന്റെ ഉടമ
സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും മറ്റുളളവരിൽ നിന്നും ഒരല്പം വ്യത്യസ്തമായാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. സാധാരണക്കാരെ അപേക്ഷിച്ച് ഇവർ കൂടുതൽ വികാരധീനരാകാറുണ്ട്. വിപ്ലവകാരികളും ഈ ഗണത്തിൽപ്പെടും. “ലോകത്തിൽ ചൂഷണം ചെയ്യപ്പെടുന്ന അവസാന വ്യക്തിയെപ്പോലും മോചിപ്പിക്കുന്നതുവരെ വിപ്ലവകാരിയുടെ ദൗത്യം അവസാനിക്കുന്നില്ല” എന്ന് ഈ ചിത്രത്തിൽ നായകകഥാപാത്രം ഒരിടത്ത് പറയുന്നുണ്ട്. ഇത്തരം ചിന്തകൾ മുകളിൽ പ്രതിപാദിച്ചവരിൽ ഏറിയും കുറഞ്ഞുമിരിക്കും. ഈ അസ്വസ്ഥതകളാണ് ഇവരുടെ “അചികിത്സിതമായ വട്ടി”ന് ...
നോട്ടത്തിനൊരു എത്തിനോട്ടം
ഡാവിഞ്ചികോഡിനെപ്പറ്റിയുളള വിവാദം ലോകമെങ്ങും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണല്ലോ. ഈയിടെ സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡു പ്രഖ്യാപനത്തെത്തുടർന്ന് രൂപപ്പെട്ടു ഒരു വിവാദം. ‘നോട്ടം’ എന്ന സിനിമയിലെ ‘പച്ചപ്പനം തത്തേ’ എന്ന പാട്ടിന് അവാർഡു നല്‌കിയതിനാലാണ്. 1950-കളിൽ എഴുതപ്പെട്ടതിനാൽ അവാർഡിനർഹമല്ലെന്നും, ഈണം മാറ്റിയതാണെന്നും മോഷ്‌ടിച്ചതാണെന്നും, അല്ലെന്നും, എന്തൊക്കെയോ നാം ഏവരും കേട്ടു. ഇവിടെ സിനിമയുടെ പ്രസക്തിതന്നെ അപ്രത്യക്ഷമാവുകയായിരുന്നു. ‘നോട്ടം’ എന്ന ഈ ‘വിവാദസിനിമ’ പ്രേക്ഷകരിൽ എത്തിയത് കഴിഞ്ഞ...