രാജേഷ് താമരശ്ശേരി
മണ്ണിനും ആകാശത്തിനും ഇടയിലൊരാൾ
"കറുപ്പേട്ടന്റെ പട്ടി ചത്തു."
ഈ വിവരം ആദ്യം പുറത്തറിയുന്നത് വറീച്ചായന്റെ പണിക്കാരൻ ആ തമിഴൻ ചെക്കൻ വന്നു പറയുമ്പോയാണ്.
രണ്ടു ദിവസം പന്നിഫാമിലേക്ക് കറുപ്പേട്ടനെ മുന്നറീപ്പില്ലാതെ കാണാതിരിന്നപ്പോഴാണ് വറീച്ചായൻ തമിഴനെ കുന്നിൻ മോളിലുളള കറുപ്പേട്ടന്റെ ഓലമേഞ്ഞ ഷെഡിലേക്ക് പറഞ്ഞു വിട്ടത്. ചളി നിറഞ്ഞ കളളി മുണ്ട് മടക്കിയുടുത്താണ് അവൻ അതു വന്നു പറഞ്ഞത് .
"ഓന്റെ നായ ചത്ത് "
തമിഴൻ പറഞ്ഞമ്പോൾ വറീച്ചായൻ ശരിക്കും അമ്പരന്നു. ആ പട്ടിയില്ലാതെ കറുപ്പേട്ടനെ ആരും കണ്ടിട്ടില്ല. രാവിലെ നാലുമണിക്ക് രണ്ടു ...