Home Authors Posts by രാജേന്ദ്രൻ വയല

രാജേന്ദ്രൻ വയല

16 POSTS 0 COMMENTS

മറവി

' സുഹൃത്തേ എനിക്കു തരാനുള്ള പൈസയുടെ കാര്യം ഓര്‍മ്മിപ്പിക്കാനാണ് വിളിക്കുന്നത് !' ' തിരക്കിനിടയില്‍ ഞാനത് മറന്നു സോറി' ' ഇപ്പോള്‍ എനിക്കത്യാവശ്യമുണ്ട് കഴിയുമെങ്കില്‍ ഇന്നു തന്നെ കിട്ടിയാല്‍ നന്നായി!' ' ഇന്നേക്ക് എന്തായാലും നടക്കില്ല മറ്റെവിടെ നിന്നെങ്കിലും ഒന്നു സംഘടിപ്പിക്കാന്‍ നോക്കു ' 'കഴിയുന്നില്ല ഒഴിഞ്ഞു മാറരുത് പ്ലീസ്' 'അടുത്തയാഴചത്തേക്ക് നോക്കട്ടെ എത്രയായിരുന്നു തുക?' ' കൊള്ളാം അതും മറന്നോ ? ഈ വിളിക്കുന്ന എന്നെ ഓര്‍മ്മിക്കുന്നുണ്ടോ?' ' സൗഹൃദത്തിനു എന്നും വില നല്‍കുന്നവ...

ഈ ലോകം

‘ഈ പുസ്‌തകങ്ങളൊക്കെ വായിക്കുന്ന ശീലം അച്ഛൻ ഇനിയും ഒഴിവാക്കിയിട്ടില്ലല്ലോ. ഏതുപുസ്‌തകത്തിൽ നിന്നുള്ള കണ്ടന്റ്‌ വേണമെന്നു പറഞ്ഞാൽ മതിയല്ലോ ഞാൻ നെറ്റിൽ നിന്ന്‌ ഡൗൺലോഡ്‌ ചെയ്‌തു തരാം.’ ഞാൻ പുസ്‌തകം അടച്ചുവച്ച്‌ എണീറ്റു. ‘പലചരക്കു കടയിൽ നിന്ന്‌ വാങ്ങാനുള്ളവയുടെ പട്ടിക നീ എഴുതി വച്ചിട്ടുണ്ടെങ്കിൽ എടുത്തോളു’ ഭാര്യയോടു വിളിച്ചുപറഞ്ഞു. എല്ലാം മോൻ ഓർഡറയച്ച്‌ അവർ ഇവിടെ എത്തിച്ചിരിക്കുന്നു. പുറത്ത്‌ ചെടികൾക്കിടയിൽ നടക്കുന്ന മകനെ കണ്ടു. മുൻപേ അവന്‌ പൂക്കളും ചെടികളും വളരെ ഇഷ്‌ടമായിരുന്നു. എല്ലാം പുതിയ...

കടലിനോളം

കടലിന്നോള്ളം വലിയൊരു കഥയുണ്ടാക്കാൻ കടുകുമണിയാകെ കണ്ടെഴുതിയാൽ മതി Generated from archived content: poem3_jan13_11.html Author: rajendran_vayala

രണ്ടു കഥകൾ

കണ്ണാടിഃ- സൂപ്പർ മാർക്കറ്റിൽ നിന്ന്‌ ഒരു കണ്ണാടി വാങ്ങി, ഈ കണ്ണാടിയിൽ കാലത്തിന്റെ നേർകാഴ്‌ചകൾ പ്രതിഫലിക്കും. ഉണ്ണിക്കണ്ണന്റെ വായിൽ ഈരേഴു പതിന്നാലു ലോകവും കണ്ടമ്പരന്ന യശോദയെപ്പോലെ കാലത്തിന്റെ നേർക്കാഴ്‌ചകൾ കണ്ടിരിക്കാനും ഒരു കണ്ണാടി. * * * * * * * * * * * * * * * * * * * * * * * * * * ലോകംഃ- ഞാൻ പറയുന്നത്‌ എപ്പോഴും ഞാനുദ്ദേശിക്കുന്നതാവില്ല. രാഷ്‌ട്രീയ പ്രവർത്തകൻ പറഞ്ഞുഃ ഞാൻ എഴുതുന്ന അർത്ഥമല്ല ലോകം ഗ്രഹിക്കുന്നത്‌. എഴുത്തുകാരൻ. എന്റെ പ്രവർത്തിക്കു മാത്രമേ നേർവഴിയുളളൂ. അധോലോക നാ...

ആർദ്രതയുടെ ആഴം

അച്‌ഛന്റെ ചേതനയറ്റ ശരീരം നോക്കി ദുഃഖമടക്കി ഒറ്റയ്‌ക്കുനിൽക്കുകയായിരുന്നു ഞാൻ. ചുറ്റും ബന്ധുക്കളും പരിചയക്കാരും പിന്നെ ആശ്വാസവാക്കുകളും. അതിനിടയിൽ തന്റെ അമ്മയോടൊപ്പം വന്ന അഞ്ചു വയസ്സോളം പോന്ന പരിചിതനായ കുട്ടി ശവശരീരം നോക്കി നിന്നശേഷം എന്റെ കൈയിൽ പിടിച്ച്‌ മുഖത്തേക്കു നോക്കിനിന്നു. അവന്റെ കണ്ണുകളിലെ ആർദ്രതയുടെ ആഴം ഇപ്പോഴും ഓർമ്മയിൽ ഒരു തൂവൽ തലോടലായുണ്ട്‌. Generated from archived content: story2_dec.html Author: rajendran_vayala

സ്ര്തീധനം

‘കൈനിറയെ കാശുകിട്ടിയിട്ടും നീ വെറുതെ കരയുന്നു. എങ്കിൽ ഈ കണ്ണുനീർത്തുള്ളിയും വെറുതെ കരയുന്നതെന്തിന്‌. നോട്ടുകെട്ടുകൾ എണ്ണി നീക്കാൻ കൈവിരലിൽ പുരട്ടാനെങ്കിലും ഉപയോഗിക്കാമല്ലോ. പ്രത്യേകിച്ച്‌ വെള്ളംകൂടി കാശുകൊടുത്തു വാങ്ങുന്ന ഈ കാലത്ത്‌. Generated from archived content: story1_jun1_07.html Author: rajendran_vayala

പെരുമ്പറ

പെരുമ്പറയുടെ കനത്തൊരു- കലവികൾകേട്ടു കലമ്പിപ്പോവാത്ത മനസ്സേ ഇപ്പോൾ എന്തിനു പതിയൊരു പാദസരത്തിൻ തുടിയുണരുമ്പോൾ ഇടറിപ്പൊട്ടുവതെന്തിനു വെറുതെ? Generated from archived content: poem9_dec17_05.html Author: rajendran_vayala

കടൽക്കാഴ്‌ച

കടൽ കാണുമ്പോൾ കവിതയുറന്നിരുന്നു. ഇന്നിപ്പോൾ കടൽക്കാഴ്‌ചകളിൽ കണ്ണീ- രുപ്പിന്റെ കനപ്പ്‌ ചെടിക്കുന്നു. Generated from archived content: poem8_mar9.html Author: rajendran_vayala

കൂടുമാറ്റം

ഇര പിടുത്തക്കാരനെ തേടിച്ചെല്ലുകയായിരുന്നു ഇര അവിരാമമായി അലച്ചിലിന്നൊടുവിൽ ബോധിവൃക്ഷച്ചുവട്ടിലാണ്‌ ഇര പിടുത്തക്കാരനെ കണ്ടെത്തിയത്‌. ‘ഇതാ എന്നെ പരിഗ്രഹിച്ചു കൊളളുക.’ ഇര പിടുത്തക്കാരനു മുമ്പിൽ തല കുനിച്ച്‌ കണ്ണടച്ച്‌ നിന്നു. കാത്തിരിപ്പിനൊടുവിൽ കണ്ണു തുറന്നപ്പോൾ ഇരുവരും അസ്‌തിത്വദുഃഖിതരായി കൂടുമാറിയിരുന്നു. Generated from archived content: poem7_mar.html Author: rajendran_vayala

ഇണ-തുണ

ഇണയല്ലാത്തത്‌ തുണയായ്‌ വരുമോ! കനവൊഴിയുമ്പോൾ കനിവായ്‌കൂടെ ഇണയോ, തുണയോ കനവോ കണ്ണീരുപ്പോ? Generated from archived content: poem3_may28.html Author: rajendran_vayala

തീർച്ചയായും വായിക്കുക