Home Authors Posts by രാജീവ്‌ മുളക്കുഴ

രാജീവ്‌ മുളക്കുഴ

0 POSTS 0 COMMENTS

അകലെ അരുകിലായ്

വരുന്നുണ്ട് ഞാനോരുദിനം നിന്നരുകിലായ് നിന്റെ ഒടുങ്ങാത്ത ദാഹം കുടിച്ചു വറ്റിക്കുവാന്‍. കരുതണമന്നുനീയെനിക്കായ് കരളില്‍ വിരിയുമാപൂക്കളത്രയും സഖീ... കാത്തിരിക്കുക കണ്‍ വെളിച്ചമായ് നീ , വരും ഞാനൊരു കാറ്റുപോലെയോ , കടല്‍ത്തിരപോലെയോ.... പുറപ്പെടും മുമ്പറിയും നിന്നുടലിലായ്, ഒരു മഴ വീശി പകര്‍ന്ന കുളിരുപോലെന്നെ നീ.... മുറിയില്‍ ആദ്യമായ് ഒരുക്കുക നീയൊരു പകുതി കൂമ്പിയ നെയ്യ് വിളക്കന്നു നീ പാതി തോര്‍ന്ന തുവര്‍ത്തില്‍ പ്പിണഞ്ഞ നിന്‍ മുടിയില്‍ തൂവണം വാസന തൈലവും. ഇറുകി ഈറനായ് തുളുമ്പുന്ന മാറിടം ഇടയില്‍ - മേഘത്തി...

കാലമേ നീ

കാലമേ നീ മായ്ക്കരുതതുമാത്രമൊരിക്കലും കനല്‍ത്തുമ്പിനാലവളെന്‍ കരള്‍ ഭിത്തിയില്‍ കുറിച്ചിട്ടതൊന്നുമേ... വ്യര്‍ത്ഥമായ്‌ തോന്നും നിനക്കാച്ചുവരെഴുത്തൊക്കയും അര്‍ത്ഥമാണെനിക്കെന്നുമെന്നായുസ്സൊടുങ്ങോളം. കുതിയ്ക്കുന്നലോകപ്പെരുമയ്ക്ക്- പിന്നില്‍, കിതച്ചോടിവറ്റിയ നാവുമായ്‌ നിന്നനാള്‍ ഒരുതുള്ളി നെറുകയില്‍ പ്രണയമായ് പെയ്തവള്‍ ഒഴിഞ്ഞയീചില്ലയില്‍ ഇലകളായ്‌ പൂക്കളായ്...... ജ്വൊലിക്കുന്ന സൂര്യച്ചിറകിന്നു കീഴെ പുകയുന്ന ജീവിതച്ചൂരുമായ്‌ നീങ്ങവേ...... നിരതെറ്റി വീണൊരു വാക്കില്‍ മുറിഞ്ഞവള്‍ നിഴല്‍പോലുമേകാതെ മറഞ്...

നീ…….

നിന്റെ ഉറക്കമില്ലാത്തരാത്രിയാണ്‌ എന്റെ ജീവിതം നിന്റെ മൗനമാണ്‌ എന്റെ സംഗീതം നിന്റെ സ്വപ്‌നങ്ങളാണ്‌ എന്റെ പ്രതീക്ഷ നിന്റെ സൗന്ദര്യമാണ്‌ എന്റെ ആഹാരം നിന്റെ മണമാണ്‌ എന്റെ ലഹരി നിന്റെ ഒഴിഞ്ഞവസ്‌ത്രങ്ങളാണ്‌ എന്റെ കിടക്ക നിന്റെ നിശ്വാസങ്ങളാണ്‌ എന്റെ പുതപ്പ്‌ നിന്റെ വിരലുകളാണ്‌ എന്റെ സ്‌പർശനം നിന്റെ കണ്ണുകളാണ്‌ എന്റെ കാഴ്‌ച നിന്റെ നാണമാണ്‌ എന്റെ നഗ്‌നത നിന്റെ ഓർമ്മയാണ്‌ എന്റെ ഭൂതകാലം നിന്റെ നെടുവീർപ്പുകളാണ്‌ എന്റെ ആത്‌മകഥ നിന്റെ വാക്കാണ്‌ എന്റെ പെരുവഴി Generated from ...

ഇരുട്ടിന്റെ ചിത്രം

വെളുക്കും മുമ്പുണർത്തിയതാരെന്നെ എം.എസ്‌.സുബലക്ഷ്‌മിയോ, ഭാര്യയോ, കോഴിയോ, അതോ ഉണ്ണിയൊഴിച്ചമൂത്രമോ. കണിവിളക്കിനുമുന്നിൽ കൺതുറന്നപ്പോൾ കണ്ടതുകണ്ണനേയല്ല കൊള്ളപ്പലിശക്കാരൻ സ്‌റ്റീഫന്റെ മുഖമായിരുന്നു. വേകാത്തകപ്പയും വെന്തമനസ്സുമായി പ്രാതലിനിരിക്കുമ്പോളവൾ വാടകക്കുടിശ്ശികയും പാലിന്റെ കണക്കുംവിളമ്പി അരുചിയിൽ മനംപുരട്ടി, പ്രാതൽമാറ്റി പ്രാണനുംകൊണ്ടുപിൻമതിൽചാടി പുറത്തേക്കിറങ്ങി. സ്വത്തും സ്‌ഥാനമാനങ്ങളും ത്യജിച്ചു പ്രണയലഹരിയിലിറങ്ങിതിരിച്ചവൾ, എന്നുള്ളിൽ സ്‌നേഹതീർത്ഥംകുടഞ്ഞവൾ, ഉടലിനുന്മാദമാവോളം പകർന്നവൾ, ഉണ്ണ...

ഓട്ടക്കലത്തിലെ ഓണം

ഓർക്കുന്നു ഞാനെന്റെ ഓർമ്മയാം പൂക്കാല- ബാല്യത്തിൽ നിറയുന്ന ഓണക്കാലം.... അത്തമുദിക്കുംമുമ്പെ- ത്രയോമുമ്പെന്റെ ചിത്തം നിറയുന്ന ഓണക്കാലം.......... പൂക്കളിൽ തുമ്പിയും തുമ്പയിൽ ഞങ്ങളും തൊടിയിലായ്‌ തുള്ളിക്കളിച്ച കാലം.... ഇല്ലായ്‌മകൊണ്ടച്ഛൻ ഉള്ളംതുളയ്‌ക്കുമ്പോൾ ഉണ്മയാം പുഞ്ചിരി- പ്പാലുകൊണ്ടന്നമ്മ പാത്രം നിറയ്‌ക്കുന്ന ഓണക്കാലം..... പച്ചമുളകും പഴം കഞ്ഞിയും പിച്ചവച്ചപ്പോഴേ കുടിച്ചകാലം... കൊച്ചനുജന്റെ കണ്ണീരകറ്റാൻ കുട്ടിക്കുരങ്ങായി കളിച്ചകാലം.... പിന്നിലായ്‌ പിഞ്ചി- ത്തുളഞ്ഞ ട്രൗസർ ലജ്‌ജയായിപ്പൊത്തി...

തീർച്ചയായും വായിക്കുക