രാജീവ് ജി. ഇടവ
പ്രണയം
'' നിനക്കെന്നെ കാണാനാവുന്നുണ്ടോ? ''
അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
'' ഇല്ല കാണാനാകുന്നില്ല''
കണ്ണുകള്‍ തുരുമ്മി അവന്‍ വീണ്ടും അവളെ നോക്കി . ഇല്ല മുന്നില്‍ അവള്‍ ഇല്ല.
'' എന്നാല്‍ എനിക്ക് നിന്നെ കാണാനാകുന്നുണ്ട്''
'' ങേ'' - അവന്‍ ഞെട്ടി അന്ധാളിപ്പില്‍ അവളെ നോക്കി. എങ്ങെനെ കാണുന്നുവെന്നാണ്? കണ്ണുകളുടെ സ്ഥാനത്ത് ചെറുകുഴികള്‍ മാത്രമുള്ള അവള്‍.
കടപ്പാട് - ഇന്ന് മാസിക
ക്വട്ടേഷൻ
അവർ തന്ന പണം അവൻ ഭദ്രമായി സൂക്ഷിച്ചു. ഇരുട്ടിന്റെ മറവിൽ അവൻ വെട്ടിയ വെട്ട് പുലർച്ചയിൽ തന്റെ വീടിന്റെ ഉമ്മറപ്പടിയിൽ വെള്ള പുതച്ച് കണ്ടപ്പോൾ അനുജന്റെ ഹൃദയശസ്‌ത്രകിയക്കായി സൂക്ഷിച്ചിരുന്ന പണം എന്തു ചെയ്യണമെന്നറിയാതെ അവൻ തളർന്നിരുന്നു. Generated from archived content: story2_july17_09.html Author: rajeev_g_idava
അഭിനവരാമൻ
“എന്റെ സ്വത്ത് ഞാനാർക്കുവേണമെങ്കിലുമെഴുതി കൊടുക്കും. അതുചോദിക്കാൻ നീയാരാ” അച്ഛൻ കലിതുള്ളി. “അപ്പോൾ രാമൻ ചെയ്‌തതുപോലെ ഞാൻ വനവാസത്തിനു പോകണമെന്നാണോ?” മകൻ അച്ഛനുനേരെ വാക്കുകൾകൊണ്ട് അസ്‌ത്രം തൊടുത്തു. “അതെ.....” പക്ഷേ, മകൻ വനവാസത്തിനു പോകാൻ തയ്യാറാകാതെ അച്ഛനെ വൃദ്ധസദനത്തിലാക്കി സ്വയം കിരീടമണിഞ്ഞു. Generated from archived content: story2_aug1_09.html Author: rajeev_g_idava
ചാനൽവിശേഷം
കാട്ടുകളളന്മാർ വനങ്ങൾ വെട്ടിമാറ്റിയപ്പോൾ അവിടെ സുഖവാസകേന്ദ്രമാക്കി കഴിഞ്ഞിരുന്ന പ്രേതങ്ങൾ സിനിമയിലേയ്‌ക്കും ടി.വി സീരിയലുകളിലേയ്‌ക്കും കുടിയേറി. Generated from archived content: story2_mar24_08.html Author: rajeev_g_idava
നഷ്‌ടപ്പെട്ട പച്ചപ്പുകൾ
ജിയോഗ്രഫി ചാനലും ഡിസ്‌ക്കവറി ചാനലും മുത്തശ്ശിക്ക് കാണിച്ചുകൊടുക്കുകയും കംമ്പ്യൂട്ടറിൽ പുതിയ കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്‌തപ്പോൾ മുത്തശ്ശി തന്റെ കഥക്കെട്ട് നഷ്‌ടമായിപ്പോയെന്ന് ചെറുമകനോട് പറഞ്ഞ് മുഖമൊളിപ്പിച്ചു. Generated from archived content: story1_oct24_08.html Author: rajeev_g_idava