രാജേഷ്.കെ.ആർ
നിഴൽ ചക്രവർത്തിയുടെ പ്രതികാര ദിവസം
വൈകുന്നേരമാകുമ്പോഴേക്കും കമ്പിയഴികൾ ഞാനിരിക്കുന്ന മൂലയിലേക്ക് നീണ്ടുവരും. ഞാനതിൽ പിടിക്കും. ഇരുമ്പ് കമ്പിയുടെ തണുപ്പുള്ള നിഴലിൽ മുഖമമർത്തും. ഞാൻ ഡ്രാക്കുളാ പ്രഭുവിനേക്കുറിച്ച് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് രാത്രിയിലാണ് ശക്തി. എനിക്ക് പകലും! സൂര്യനുള്ളപ്പോൾ മാത്രം! അവർക്കതറിയാം..... അതുകൊണ്ടല്ലെ എന്നെ ഈ ഇരുണ്ട മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത്. എങ്കിലും ആ കാവൽക്കാരന് ചിലപ്പോൾ അബദ്ധം പറ്റും അയാളുടെ ചട്ടിത്തല സൂര്യൻ ഒരൊട്ടുവള്ളിപോലെ വലിച്ചുനീട്ടി എന്റെ അറയിലേക്കെറിയും. സൂര്യൻ പറയും. ...