രാജശ്രീ.പി.
കറുപ്പും വെളുപ്പും
നീ മഴമേഘത്തെയറിഞ്ഞില്ല മഴയെ മാത്രമറിഞ്ഞു. വാനിൽ നിന്നമർത്തിയ പീച്ചാംകുഴൽ ബാല്യസ്മരണകൾക്കു വളം. പുതുമണ്ണിൻ മണത്തോടെ വരവ്, മഴ വിതറുന്നൂ സ്‌ഫടികമുത്തുകൾ ഇറ വെളളത്തിൽ മഴക്കിരീടങ്ങൾ മഴവില്ലായെത്തുന്നു വർണ്ണരാജികൾ. മഴനാളിൽ മിഴിയറിയുന്നു ഹരിതാഭ. ഏകാന്തതയ്‌ക്ക് മഴപ്പാട്ട് താളം പ്രണയനിശ്വാസങ്ങൾക്ക് ചിലമ്പുനാദം. മനസ്സു ചുറ്റുന്നൂ മഴനൂലു- നെയ്യുമീ തണുത്ത ചേലയെ. മഴ ചിരിക്കവേ...; നടനമാടവെ..... പടിയടച്ചകറ്റിയാ മഴ- മേഘമലയുന്നു. കറുത്തവളീ കരിമുകിൽ തെളിഞ്ഞരാവിനെ ദുഃഖാർദ്രമാക്കുന്നോൾ. ഗതിയില്ലാതലയുന്നവൾ...