രാജശേഖരന്‍
നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിറം നിങ്ങളുടെ വ്യക്തിത്വം ...
വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കുമ്പോള്‍ , സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ വാങ്ങുമ്പോള്‍, കൗതുക വസ്തുക്കള്‍ വാങ്ങുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിറം നിങ്ങളുടെ സ്വഭാവവും വ്യക്തിത്വവും പ്രതിഫലിപ്പിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങളുടെ നിറം എന്താണെന്ന് മനസ്സില്‍ ഉറപ്പിക്കുക. ഇനി താഴെപ്പറയുന്ന നിങ്ങളുടെ നിറത്തിന്റെ പ്രത്യേകത കൂടി പരിശോധിക്കുക. പച്ച : ഐശ്വര്യത്തിന്റെ നിറം. ഇവര്‍ പ്രകൃതി സ്നേഹികളാണ്. പൊതുരംഗത്ത് സജീവമാണിവര്‍. എന്നാല്‍ അല്‍പ്പം മടിയും കണ്ടേക്കാം. സഹൃദയര്‍, കലാസ്നേഹികള്‍...